നീലേശ്വരം: മരണവീട്ടിലേക്ക് പോകുകയായിരുന്ന വീട്ടമ്മ ബൈക്കില്‍ നിന്നും തെറിച്ച് വീണ് ദാരുണമായി മരണപ്പെട്ടു. തൈക്കടപ്പുറം സീറോഡ് ജംഗ്ഷനിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ മത്സ്യത്തൊഴിലാളിയായ യശോദ(65)യാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ തൈക്കടപ്പുറം ബാങ്കിന് മുന്‍വശത്ത് വച്ചാണ് സംഭവം.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
മകന്‍ മനോജിന്റെ കൂടെ ബൈക്കില്‍ ചിത്താരി കടപ്പുറത്തെ ബന്ധുവിന്റെ മരണവീട്ടില്‍ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ യശോദയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മക്കള്‍ ഓമന, മനോജ്(റേഷന്‍കട തൈക്കടപ്പുറം), രോഹിണി, ശ്രീജ, പരേതനായ ബാബു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment