Latest News

ചുരുങ്ങിയ കാലത്തിനുള്ളില്‍ റെക്കോര്‍ഡ് ബുക്കിങ്ങുമായി ഹോണ്ട ഡബ്ല്യു ആര്‍ വി

മാര്‍ച്ചില്‍ വിപണിയിലെത്തിയ ഹോണ്ടയുടെ ചെറു എസ്‌ യു വിയായ ഡബ്ല്യു ആര്‍ വിയ്ക്ക് റെക്കോര്‍ഡ് ബുക്കിങ്ങ്.[www.malabarflash.com]

ഇതിനോടകം 9,919 എണ്ണം നിരത്തിലിറങ്ങിയിട്ടുള്ള വണ്ടിക്ക് 18,000 ബുക്കിങ്ങ് ആണ് ലഭിച്ചിട്ടുള്ളത്.
ഫോഡ് ഇക്കോസ്‌പോര്‍ട്, മാരുതി വിറ്റാര ബ്രെസ മോഡലുകളുമായാണ് ഹോണ്ട എസ്‌ യു വി മത്സരിക്കുന്നത്.

ജാസിനെ അടിസ്ഥാനമാക്കിയാണ് നാലുമീറ്ററില്‍ താഴെ നീളമുള്ള അഞ്ച് സീറ്റര്‍ എസ് യുവിയായ ഡബ്ല്യുആര്‍വിയുടെ നിര്‍മിതി.

ഡീസല്‍ വകഭേദത്തിന് ലിറ്ററിന് 25.50 കിമീ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍ വകഭേദത്തിന് ഇത് 17.50 കിമീ /ലീറ്റര്‍ ആണ്.
പെട്രോളിന് അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും ഡീസലിന് ആറ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുമാണ്. കോംപാക്ട് എസ് യു വികളിലാദ്യമായി സണ്‍റൂഫും ഡബ്ല്യു ആര്‍ വിയ്ക്കുണ്ട്.

മികച്ച ബൂട്ട് സ്‌പേസ് ഡബ്ല്യു ആര്‍ വി നല്‍കുന്നു, 363 ലിറ്ററാണ് ഇതിന്റെ ശേഷി. എബിസും രണ്ട് എയര്‍ബാഗുകളും എല്ലാ വകഭേദത്തിനുമുണ്ട്.

ഈ മാസം വണ്ടിയുടെ വില്‍പ്പന 10,000 തികയുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.