ഉദുമ: സ്ത്രീകൾക്കെതിരെ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന ഇക്കാലത്ത് തങ്ങളുടെ സുരക്ഷ സ്ത്രീകൾ തന്നെ ഏറ്റെടുക്കണമെന്ന് ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞു.[www.malabarflash.com]
സ്ത്രീകൾക്കെതിരെ നടക്കുന്ന ഓരോ അതിക്രമത്തിനും രാഷ്ട്രീയമില്ലാതെ, മതമില്ലാതെ, ജാതിയില്ലാതെ ഒന്നിച്ചിറങ്ങണം. ബേക്കൽ ജനമൈത്രി പോലീസിന്റെയും പാലക്കുന്ന് ബ്രദേഴ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സ്ത്രീസുരക്ഷ സൈബർ നിയമ ബോധവൽക്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ബ്രദേഴ്സ് ക്ലബ് പ്രസിഡന്റ് ജയാനന്ദൻ പാലക്കുന്ന് അധ്യക്ഷത വഹിച്ചു. ബേക്കൽ എസ്ഐ യു.പി.വിപിൻ, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലി, ബേക്കൽ സിഐ വിശ്വംഭരൻ നായർ, ബേക്കൽ ജനമൈത്രി പോലീസ് സിആർഒ ഉണ്ണിക്കൃഷ്ണൻ, കാസർകോട് സൈബർസെൽ സിപിഒ ശിവകുമാർ, ടൗൺ സിഐ സി.എ.അബ്ദുൽ റഹീം എന്നിവർ പ്രസംഗിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment