ആലുവ: വാഹനത്തിൽ കടത്തിയ 2.72 കോടി രൂപയുടെ റദ്ദാക്കിയ നോട്ടുകളുമായി ഒരു സ്ത്രീ ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ കെഎൽ 41 ബി 999 നന്പർ പജീറോ കാറിൽ എത്തിയ സംഘത്തെ ആലുവ പറവൂർ കവലയിൽനിന്നു റൂറൽ എസ്പി എ.വി. ജോർജിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസാണു പിടികൂടിയത്.[www.malabarflash.com]
പോലീസ് കൈകാണിച്ചിട്ടും നിർത്താതെ കടന്നുപോയ കാറിനെ ഒന്നര കിലോമീറ്ററോളം പിന്തുടർന്ന് ആലുവ പാലസിനു സമീപം പോലീസ് വാഹനം കുറുകെയിട്ടാണു പ്രതികളെ പിടികൂടിയതെന്നു എസ്പി പത്രസമ്മേളനത്തിൽ പറഞ്ഞു. 1000 രൂപയുടെ 100 എണ്ണം വീതമുള്ള 122 കെട്ടുകളും 500 രൂപയുടെ 100 എണ്ണം വീതമുള്ള 299 കെട്ടുകളുമാണു പിടിച്ചെടുത്തത്.
മലപ്പുറം സ്വദേശിയുടെ നിർദേശ പ്രകാരം കൊച്ചിയിൽ ഒരാൾക്കു നൽകാൻ കൊണ്ടുവന്നതാണു നോട്ടുകളെന്നാണു പ്രതികൾ പറയുന്നത്. ആലുവ നാലാംമൈലിലെ കോലഞ്ചേരിൽ ജിജു ജോസ് (38), മലപ്പുറം രണ്ടത്താണി ചിനക്കൽ പൂക്കയിൽ അലി അസൈനാർ (27), ചിനക്കാൽ അന്പലത്തിങ്കൽ അമീർ കുഞ്ഞുമുഹമ്മദ് (36), പെരുന്പാവൂർ കുറുപ്പംപടി രായമംഗലം കണ്ണോത്ത് നിധിൻ നന്ദകുമാർ (29), കോലഞ്ചേരി കടമറ്റം തുരുത്തേറ്റ് അനൂപ് ശശിധരൻ (27), ആലുവ തോട്ടുമുഖം അമിറ്റി ഫ്ളാറ്റ്-5 എയിൽ താമസിക്കുന്ന വെട്ടുകല്ലുംപുറത്ത് ലൈല അബ്ദുൾ ജബ്ബാർ (50) എന്നിവരാണു പിടിയിലായത്.
നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയം അവസാനിച്ചിട്ടും ഇത് സൂക്ഷിച്ചുവയ്ക്കുകയും പിന്നീട് കടത്തുകയും ചെയ്തതിനു പിന്നിലുള്ള ലക്ഷ്യം വ്യക്തമല്ല. പിടിയിലായ ലൈലയാണു കൊച്ചിയിലെ അനധികൃത കള്ളപ്പണം ഇടപാടിന്റെ ഏജന്റ് എന്നാണു പോലീസ് നൽകുന്ന സൂചന.
സ്ത്രീകൾ വാഹനത്തിൽ ഉണ്ടെങ്കിൽ പോലീസ് പരിശോധനയിൽനിന്നു രക്ഷപ്പെടാം എന്നതിനാൽ ഹവാല പണത്തിന്റെ മുഖ്യ ഇടപാടുകാരനായ മലപ്പുറം സ്വദേശി നേരിട്ട് ഇവരെ സംഘത്തിൽ നിയോഗിക്കുകയായിരുന്നുവെന്നാണു വിവരം.
തോട്ടുമുഖത്ത് എടയപ്പുറം റോഡിൽ തയ്യൽ യൂണിറ്റ് ഉടമയാണു പിടിയിലായ ലൈല. പിടിയിലായ നിധിൻ എസ്ബിഐ ലൈഫിന്റെ പെരുന്പാവൂർ യൂണിറ്റ് മാനേജരാണെന്നും ഇയാൾക്കും പണമിടപാടിൽ മുഖ്യപങ്കുണ്ടെന്നും പോലീസ് പറഞ്ഞു.
അനൂപിന് ഐടി മേഖലയിലാണ് ജോലി. മറ്റുള്ളവർ ഡ്രൈവർമാരാണ്. ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രൻ, സിഐ വിശാൽ ജോണ്സണ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. കഴിഞ്ഞയാഴ്ച എറണാകുളം നെട്ടൂർ ഭാഗത്തുനിന്നു രണ്ട് കോടി 30 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകൾ പോലീസ് പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചു പേർ റിമാൻഡിലാണ്.
ഷാഡോ എസ്ഐമാരായ കെ.എ. ജോയി, സജീവ് ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ.എ. രാജേഷ്, സിപിഒമാരായ ശ്യാംകുമാർ, മനോജ് കുമാർ, എം.ആർ. പ്രശാന്ത്, സലീഷ് മുഹമ്മദ്, നിഖിലേഷ്, മുഹമ്മദ്, രഞ്ജിത്ത്, ജാബിർ, അഖിൽ, ശ്യാംലാൽ എന്നിവരും ചേർന്നാണ് ആലുവയിൽ പ്രതികളെ പിടികൂടിയത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment