Latest News

മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിക്ക് കുത്തേററു

മംഗളൂരു: മലയാളി വിദ്യാർഥിക്കു കുത്തേറ്റു പരുക്ക്. മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂരിലെ അബ്ദുൽ മജീദിന്റെ മകൻ കെ.വി.സജീദിന്(23) ആണ് കുത്തേറ്റത്.[www.malabarflash.com]

മംഗളൂരു കരാവലി കോളജ് ഓഫ് എൻജിനീയറിങിലെ രണ്ടാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകുന്നേരം മംഗളൂരു അഡ്യാർ പദവിലാണു സംഭവം. സജീദും സുഹൃത്ത് നൊഫലും ബൈക്കിൽ പോകവേയാണ് അക്രമിക്കപ്പെട്ടത്.

വഴിയരികിൽ ബൈക്കുമായി നിൽക്കുകയായിരുന്ന ഒരു സംഘം അവരുടെ ബൈക്കിൽ പെട്രോൾ തീർന്നതായി പറയുകയും സജീദിനോട് പമ്പു വരെ എത്താൻ അൽപം പെട്രോൾ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നു സജീദും നൗഫലും പെട്രോൾ നൽകാനായി ബൈക്കിൽ നിന്ന് ഇറങ്ങിയപ്പോൾ സംഘം സജീദിനെ അക്രമിക്കുകയായിരുന്നു. 

വയറിലും കൈക്കും കുത്തേറ്റ സജീദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ കുറിച്ചു സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.



Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.