Latest News

ഫുട്‌ബോള്‍ മത്സരത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് എട്ടു മരണം

ലി​ലോം​ഗ്‌​വി: തെ​ക്കു​കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മ​ലാ​വി​യി​ൽ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ തി​ക്കി​ലും​തി​ര​ക്കി​ലും​പെ​ട്ട് ഏ​ഴു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ർ മ​രി​ച്ചു.[www.malabarflash.com] 

അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ ലി​ലോം​ഗ്‌​വി​യി​ലെ ബി​ൻ​ഗു നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

ക്ല​ബ് ഫു​ട്ബോ​ൾ മ​ത്സ​രം കാ​ണാ​നെ​ത്തി​യ​വ​രാ​ണ് ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​ത്. സീ​റ്റി​നാ​യി തി​ര​ക്കു​കൂ​ട്ടി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. സ്റ്റേ​ഡി​യ​ത്തി​ൽ 40,000 പേ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യും. സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​ന​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. കാ​ണി​ക​ളെ ക​യ​റ്റി​വി​ടാ​ൻ താ​മ​സി​ച്ച​തി​നാ​ലാ​ണ് തി​ക്കും​തി​ര​ക്കും ഉ​ണ്ടാ​യ​ത്. 



Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.