Latest News

മക്കളുടെ വളർച്ചയിൽ രക്ഷിതാക്കളുടെ ഇടപെടൽ അനിവാര്യമാണ്: ബായാർ തങ്ങൾ

ബായാർ: പെൺകുട്ടികളുടെ ഒളിച്ചോട്ടങ്ങൾക്കും തിരോധാനങ്ങൾക്കും ചെറുപ്രായക്കാരായ കുട്ടികൾ വരെ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും അടിമകളാകാൻ മുഖ്യ കാരണം സാഹചര്യങ്ങളാണെന്നും ഈ സാഹചര്യങ്ങളിൽ വളരുന്ന മക്കളെ മത ബോധമുള്ള മക്കളായി വളർത്താൻ രക്ഷിതാക്കൾ ഇടപെടണമെന്നും പ്രമുഖ ആത്മീയ പണ്ഡിതനും ബായാർ മുജമ്മഹ് സാരഥിയുമായ സയ്യിദ് അബ്ദുൽ റഹ്മാൻ ഇമ്പിച്ചി കോയ അൽബുഖാരി ബായാർ തങ്ങൾ പറഞ്ഞു.[www.malabarflash.com]

പെൺകുട്ടികളുടെ ഒളിച്ചോട്ടത്തിന്റെയും തിരോധനത്തിന്ടെയും പേരിൽ സോഷ്യൽ മെഡികളിലുൾ മറ്റും ഏതെങ്കിലും മതത്തിന്റെ നിറം നൽകി പരസ്പരം പഴിചാരുന്നതിന്ന് പകരം ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയകളുടെയും ദുരുപയോഗത്തിൽ നിന്നും സ്വന്തം മക്കളെ പിന്തിരിപ്പിച്ചു സംസ്കാരമുള്ളവരാക്കി വളർത്താൻ രക്ഷിതാക്കൾ ശ്രമിക്കണമെന്നും തങ്ങൾ ഓർമപ്പെടുത്തി.

ബായാർ മുജമ്മഇൽ നടന്ന മാസാന്ത സ്വലാത് മജ്ലിസിന്ന് നേതൃത്വം നൽകി പ്രസംഗിക്കുകയായിരുന്നു തങ്ങൾ.

ഷറഫുൽ ഉലമ അബ്ബാസ് മുസ്‌ലിയാർ,സി അബ്ദുല്ല മുസ്‌ലിയാർ,ബായാർ അബ്ദുല്ല മുസ്‌ലിയാർ, മൊയ്തു സഅദി ചേരൂർ, മുഹമ്മദ് സഖാഫി പാത്തൂർ, മുഹമ്മദ് മുസ്‌ലിയാർ ദുബായ്, ഹംസ മിസ്ബാഹി, അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ ഉമർ സഖാഫി മുഹിമ്മാത്, ഇബ്രാഹിം കുട്ടി ഹാജി ചെമ്മാട്, ബാവ ഹാജി സ്വാഗതമാഡ്‌, സിദ്ധീഖ് ഹാജി സാദിഖ് ആവളം, ഷാഫി സഅദി ഷിറിയ, അബ്ദുൽ ഹമീദ് സഖാഫി മെർകള, അബ്ദുൽഅസീസ് സഖാഫി സിദ്ധീഖ് ലത്തീഫി ചിപ്പാർ അബ്ദുൽ റസാഖ് മദനി തുടങ്ങിയർ സംബന്ധിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.