Latest News

പശുവിന്റെ പേരിൽ കൊലപാതകം; ബി.ജെ.പി നേതാവ്​ അറസ്​റ്റിൽ

റാഞ്ചി: ബീഫി​ന്റെ പേരിൽ ഝാർഖണ്ഡിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട്​ ഒരാൾ അറസ്​റ്റിൽ. ഝാർഖണ്ഡിൽ അസ്​ഗർ അലി എന്നയാളെ മർദിച്ച കൊന്ന കേസി​ലാണ്​​ ബി.ജെ.പി മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള നിത്യാനന്ദ മഹതോ ​ അറസ്​റ്റിലായത്​.[www.malabarflash.com]

വ്യാഴാഴ്​ചയാണ്​ ബീഫ്​ കൈവശം വെച്ചുവെന്ന്​ ആരോപിച്ച്​ അസ്​ഗർ അലിയെ ഒരു കൂട്ടം ആളുകൾ മർദിച്ച്​ കൊലപ്പെടുത്തിയത്​​. അസ്​ഗർ അലിയുടെ മാരുതി വാനും ആൾക്കൂട്ടം കത്തിച്ചിരുന്നു. ഇൗ കേസിൽ നടത്തിയ അന്വേഷണത്തിലാണ്​ ബി.ജെ.പി നേതാവ്​ പിടിയിലായത്​.

പശുവി​ന്റെ പേരിലുള്ള കൊലപാതകങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ്​ മണിക്കൂറുകൾക്കകമാണ്​ ഝാർഖണ്ഡിൽ കൊലപാതകം നടന്നതെന്നതും ശ്രദ്ധേയമാണ്​​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.