Latest News

ഖത്തർ കാസർകോട് മണ്ഡലം കെ എം സി സി പ്രഥമ ബൈത്തുറഹ്മ സമർപ്പിച്ചു

കാസര്‍കോട് : ഖത്തർ കാസർകോട് മണ്ഡലം കെ എം സി സി കമ്മിറ്റി മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ എരിയാൽ ബ്ലാർക്കോട് നിര്‍മിച്ചു നല്‍കുന്ന ആദ്യത്തെ ബൈത്ത്‌റഹ്മ സമർപ്പിച്ചു.[www.malabarflash.com]

എരിയാൽ ടൗണിൽ സംഘടിപ്പിച്ച ചടങ്ങിൽ ബൈത്തുറഹ്മയുടെ താക്കോൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ചെർക്കളം അബ്ദുല്ല മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളെ ഏൽപ്പിച്ചു

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നഗരസഭയിലും നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ ആദ്യത്തെ ബൈത്തുറഹ് മയാണ് ഏരിയാലിൽ സമർപ്പിച്ചത്

ചടങ്ങില്‍ ഖത്തർ കെ എം സി സി കാസർക്കോട് ജില്ലാ പ്രസിഡന്റ് എം ലുഖ്‌മാനുൽ ഹക്കീം അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ അബ്ദുല്ല കുഞ്ഞി സ്വാഗതം പറഞ്ഞു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ , എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുൽ റഹിമാൻ , മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീൽ, മാഹിൻ കൊളോട്ട് , പി എം മുനീർ ഹാജി , അബ്ബാസ് ബീഗം , കെ സി കുഞ്ഞാമു , എസ് പി സലാഹുദ്ധീൻ , എ കെ ഷാഫി , കെ എം ഇഖ്‌ബാൽ , ഹനീഫ് ചേരങ്കൈ , ഖത്തർ കെ എം സി സി ജില്ലാ ഭാരവാഹികളായ സാദിക്ക് പാക്യാര , ബഷീർ ചെർക്കള , മണ്ഡലം ട്രഷറർ ഹാരിസ് എരിയാൽ, ഹമീദ് മാന്യ , ഹമീദ് അറന്തോട്‌ , ദുബായ് കെ എം സി സി നേതാക്കളായ എരിയാൽ മുഹമ്മദ് കുഞ്ഞി , മഹമൂദ് കൊളങ്കര എന്നിവർ സംസാരിച്ചു .ഖത്തർ കെ എം സി സി മണ്ഡലം ജനറൽ സെക്രട്ടറി ഷാനിഫ് പൈക്ക നന്ദി പറഞ്ഞു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.