Latest News

മുംബൈയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 17 ആയി; ശിവസേന നേതാവ് അറസ്റ്റിൽ

മുംബൈ: മുംബൈയിലെ ഗാഡ്കോപ്പറില്‍ നാലുനില കെട്ടിടം തകർന്നു മരിച്ചവരുടെ എണ്ണം 17 ആയി. ആറു സ്ത്രീകളും ഒരു പിഞ്ചുകുഞ്ഞും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്.[www.malabarflash.com] 

സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയും ശിവസേന നേതാവുമായ സുനിൽ സിതാപിനെ പോലീസ് അറസ്റ്റ് ചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് അറസ്റ്റ്. 

അപകടത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രി അപകടസ്ഥലം നേരിട്ട് സന്ദർശിക്കുകയും ചെയ്തു.

കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ പ്രവർത്തിക്കുന്ന നഴ്സിങ് ഹോമിൽ അറ്റകുറ്റപണികൾ നടക്കുന്നുണ്ടായിരുന്നു. അനധികൃതമായാണ് അറ്റകുറ്റപ്രവർത്തനങ്ങൾ നടന്നത് എന്നാണ് പോലീസ് പറയുന്നത്. ഇതിനെതിരെ തിങ്കളാഴ്ച രാത്രി നാട്ടുകാർ യോഗം ചേരുകയും പ്രവർത്തി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ 10.45നാണ് അപകടമുണ്ടായത്. എട്ട് ഫയർ എഞ്ചിനുകൾ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്ന് അധികൃതർ പറഞ്ഞു. 

ഏതാണ്ട് പതിനഞ്ചിൽ കൂടുതൽ കുടുംബങ്ങൾ അപകടത്തിനിരയായി എന്നാണ് കരുതുന്നത്. ഇതിൽ ഭൂരിപക്ഷം പേരയും രക്ഷിച്ചു. കെട്ടിടങ്ങൾക്കുള്ളിൽ ആരെങ്കിലും അകപെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.