കൊച്ചി: ഹണീബീ ടുവിന്റെ ചിത്രീകരണ സമയത്ത് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് ആരോപിച്ച് നാലുപേര്‍ക്കെതിരെ കേസ്. സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെയാണ് കേസ്.[www.malabarflash.com]
നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജീന്‍പോള്‍. 2016 നവംബര്‍ 16നാണ് സംഭവം. യുവ നടി കൊച്ചി പനങ്ങാട് ഹോട്ടലില്‍ എത്തി പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു എന്നാണ് പരാതി. മാത്രമല്ല പ്രതിഫലവും നല്‍കിയില്ല എന്ന് പരാതിയില്‍ പറയുന്നു.
വഞ്ചനയ്ക്കും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. കൊച്ചി പനങ്ങാട് പോലീസാണ് ജീന്‍പോളിനെതിരെ കേസെടുത്തത്. നടിയുടെ മൊഴി ഇന്‍ഫോ പാര്‍ക്ക് സിഐ എടുത്തു. കുറ്റാരോപിതരെ ചൊവ്വാഴ്ച പോലീസ് ചോദ്യം ചെയ്യും.
ഹണിബീ, ഹണിബീടു, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജീന്‍പോള്‍. ന്യൂജനറേഷന്‍ സിനിമകളിലെ ശ്രദ്ധേയ നടനാണ് ശ്രീനാഥ് ഭാസി. സിനിമയിലെ ടെക്‌നീഷ്യന്‍മാരാണ് അനൂപും അനിരുദ്ധും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment