Latest News

യുവതിയുടെ കൊലപാതകം; കാമുകന്‍ പിടിയില്‍


കോഴിക്കോട്: ആള്‍പ്പാര്‍പ്പില്ലാത്ത റെയില്‍വെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കണ്ണൂര്‍ ആറളം കീഴ്പള്ളി ചീരംവേലില്‍ വീട്ടില്‍ അനീഷി(30)നെയാണ് ടൗണ്‍ പോലീസ് പിടികൂടിയത്.[www.malabarflash.com]

ജൂലായ് 11നാണ് കൊണ്ടോട്ടി സ്വദേശിനിയായ അസ്മാബി (36)യുടെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. യുവതിയെ കഴുത്തുഞെരിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി.

ജൂണ്‍ 23-നാണ് യുവതിയുമായി അടുപ്പത്തിലായിരുന്ന അനീഷ് കൊല നടത്തിയത്. കൊലയ്ക്ക് ശേഷം നഗരത്തിലെ രണ്ട് ലോഡ്ജുകളിലായി താമസിച്ച അനീഷ് ജൂലായ് 11- ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയ ശേഷമാണ് കോഴിക്കോട്ട് നിന്ന് മുങ്ങിയത്. പിന്നീട് ബത്തേരി, മംഗളൂരു, ശിവമോഗ, ദാവണ്‍ഗരെ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

ആറുവര്‍ഷത്തോളം ബിജുവെന്ന യുവാവിനൊപ്പം കഴിഞ്ഞിരുന്ന അസ്മാബി ഇയാള്‍ അടിപിടി കേസില്‍ റിമാന്‍ഡിലായ സമയത്താണ് അനീഷുമായി അടുത്തത്.

കോഴിക്കോട് മാരിയമ്മന്‍ കോവിലിലെ പൂജാ സ്റ്റോറില്‍ അരയാല്‍ മൊട്ടുകള്‍ ശേഖരിച്ചു വില്‍പന നടത്തുന്ന ജോലിയാണ് കണ്ണൂര്‍ സ്വദേശി അനീഷിനും
കാസര്‍കോട് സ്വദേശി ബിജുവിനും.

മരിച്ച അസ്മാബിയുടെ ഭര്‍ത്താവിനെപ്പോലെ കഴിഞ്ഞിരുന്ന ബിജു ഒരു അടിപിടി കേസുമായി ബന്ധപ്പെട്ട് ജയിലിലായതോടെ അനീഷ് ആയിരുന്നു അസ്മാബിയെ സഹായിച്ചിരുന്നത്.

അങ്ങനെ ബിജുവിന്റെ അഭാവത്തില്‍ അനീഷ് അസ്മാബിയുമായി ഗാഢമായ പ്രണയത്തിലായി. എന്നാല്‍ ബിജു ജയിലില്‍ നിന്നു വന്നതോടെ അസ്മാബി അനീഷിനെ തഴഞ്ഞ് ബിജുവുമായി വീണ്ടും അടുപ്പത്തിലായി. ഇതിന് പുറമെ, നഗരത്തില്‍ എണ്ണപ്പലഹാര വില്‍പന നടത്തുന്ന രാജേഷ് എന്ന യുവാവുമായും ബന്ധം പുലര്‍ത്തി.

സംഭവദിവസം വൈകീട്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ വെച്ച് അസ്മാബിയും അനീഷും ഭക്ഷണം കഴിക്കുകയും മദ്യപിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു.

ഇതിനിടെ അസ്മാബിയുടെ മൊബൈലില്‍ രാജേഷ് രണ്ട് തവണ ഫോണ്‍ വിളിച്ചത് ശ്രദ്ധയില്‍പെട്ട അനീഷ് ഇതിനെച്ചൊല്ലി കലഹിക്കുകയും യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു. പ്രതിയെ പോലീസ് തന്ത്രപൂര്‍വം കോഴിക്കോട്ടെത്തിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.