Latest News

കുട്ടികള്‍ക്ക് വിസ്മയമായി ചാന്ദ്രമനുഷ്യന്‍ ഭൂമിയിലിറങ്ങി

കാസര്‍കോട്: കുട്ടികള്‍ക്ക് അത്ഭുതക്കാഴ്ചകളേകി ചാന്ദ്രമനുഷ്യന്‍ ഭൂമിയിലിറങ്ങി. ചാന്ദ്രദിനത്തോടനുബന്ധിച്ചാണ് ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റില്‍ ബഹിരാകാശ വേഷമണിഞ്ഞ സഞ്ചാരി എത്തിയത്.[www.malabarflash.com] 

അത്ഭുതം കൂറിയ കുട്ടികള്‍ ചാന്ദ്രമനുഷ്യനോട് ഒട്ടേറെ ചോദ്യങ്ങള്‍ ചോദിച്ചു. എല്ലാറ്റിനും കൃത്യമായ ഉത്തരങ്ങള്‍ കിട്ടിയപ്പോള്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കി കുട്ടികള്‍ കൈയടിച്ചു.നാലാം തരത്തിലെ ദേവനന്ദയാണ് ബഹിരാകാശ സഞ്ചാരിയായി തങ്ങളുടെ മുന്നിലെത്തിയതെന്ന് അവര്‍ക്ക് വിശ്വസിക്കാനായില്ല. 

കൂടാതെ ക്വിസ്, ചാര്‍ട്ട് നിര്‍മാണം, കാര്‍ട്ടൂണ്‍, ചിത്രരചന, ഡമോണ്‍സ്‌ട്രേഷന്‍, ചലച്ചിത്ര ഗാനാലാപനം, അടിക്കുറിപ്പ് തയ്യാറാക്കല്‍ തുടങ്ങിയ വ്യത്യസ്ത പരിപാടികളും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ പ്രഭാകുമാരി, ശശി, ശ്രീജ, രശ്മി നേതൃത്വം നല്‍കി.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.