Latest News

'മരിച്ച' ധനൂപ് കാമുകിക്കൊപ്പം ജീവനോടെ തിരിച്ചെത്തി

നീലേശ്വരം: ബങ്കളം പള്ളത്തുവയലില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതാ ധനൂപിനെയും കാമുകിയെയും ഷൊര്‍ണ്ണൂരില്‍ നിന്നും നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18നാണ് ധനൂപിനെ കാണാതായത്.[www.malabarflash.com]

തുടര്‍ന്ന് മാതാവ് സുലോചന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ ഇക്കഴിഞ്ഞ ജൂണ്‍ 10ന് കോയമ്പത്തൂര്‍ മേട്ടുപ്പാളയത്ത് കുഴിച്ചുമൂടപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം ധനൂപിന്റെതാണെന്ന സംശയത്തെ തുടര്‍ന്ന് മേട്ടുപ്പാളയം പോലീസ് ബങ്കളത്തെത്തുകയും ധനൂപിന്റെ ബന്ധുക്കള്‍ മേട്ടുപ്പാളയത്തേക്ക് പോകുകയും ചെയ്തിരുന്നു.
എന്നാല്‍ മൃതദേഹം സംസ്‌കരിച്ചതിനാല്‍ മരിച്ചത് ധനൂപാണോ എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ കഴിഞ്ഞയാഴ്ച മകന്റെ തിരോധാനത്തെക്കുറിച്ച് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ സുലോചന മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയപ്പോഴാണ് ധനൂപിന്റെ സെല്‍ഫോണ്‍ ഷൊര്‍ണ്ണൂര്‍ ടവറിന്റെ പരിധിയിലാണെന്ന് കണ്ടെത്തിയത്. 

ഇതിന്റെ അടിസ്ഥാനത്തിലാണ് ധനൂപിനെയും കാമുകിയായ പയ്യന്നൂര്‍ രാമന്തളിയിലെ കമലാക്ഷന്റെ ഭാര്യ ഉഷയെയും ഷൊര്‍ണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്.
നാട് വിട്ട ശേഷം ഉഷയും ധനൂപും ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ ചൈനീസ് റസ്റ്റോറന്റ് ഏറ്റെടുത്ത് നടത്തിവരികയായിരുന്നു. ബിസിനസ് അഭിവൃദ്ധിപ്പെടുത്തുന്നതിന് വേണ്ടി പണം സ്വരൂപിക്കാനാണ് ഇരുവരും നാട്ടിലേക്ക് തിരിച്ചത്. ധനൂപിനെയും ഉഷയെയും പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നതറിഞ്ഞ് മുത്തശിയും അമ്മയും മറ്റുബന്ധുക്കളും പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഇവരോട് അധികമൊന്നും സംസാരിക്കാന്‍ ധനൂപ് തയ്യാറായില്ല. 

പിന്നീട് നാടകീയമായ രംഗങ്ങളാണ് പോലീസ് സ്റ്റേഷനില്‍ അരങ്ങേറിയത്. അമ്മ സുലോചന മകനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന മുത്തശിയും കരച്ചിലടക്കാന്‍ പാടുപെട്ടു.
തിരികെ വീട്ടിലേക്ക് വരണമെന്ന് അമ്മയും മുത്തശിയും ബന്ധുക്കളും കരഞ്ഞപേക്ഷിച്ചിട്ടും 24കാരനായ ധനൂപ് 44കാരിയായ ഉഷയെ കൈവിടാന്‍ ധനൂപ് തയ്യാറായില്ല. 18ഉം 15ഉം വയസുള്ള രണ്ട് മക്കളുടെ മാതാവാണ് ഉഷ. 

കാഞ്ഞങ്ങാട്ട് ഗ്ലാസ് ഡിസൈനിംഗ് ജോലി ചെയ്തുവരുന്നതിനിടയിലാണ് മിസ്ഡ് കോളിലൂടെ ധനൂപ് പയ്യന്നൂര്‍ രാമന്തളിയിലെ ഉഷയുമായി പരിചയത്തിലായത്. പോലീസ് കസ്റ്റഡിയിലെടുത്ത ധനൂപിനെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. ഉഷയെ കാണാതായതിന് പയ്യന്നൂര്‍ പോലീസില്‍ കേസുള്ളതിനാല്‍ പയ്യന്നൂര്‍ പോലീസിന് കൈമാറി.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.