ഉദുമ: കാസര്‍കോട്- കാഞ്ഞങ്ങാട് കെഎസ്ടിപി റോഡ് നിര്‍മാണത്തിലെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിലേക്ക്. അശാസ്ത്രീയ റോഡ് നിര്‍മാണത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ പ്രതീകാത്മക സമരം നടത്തി.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പാലക്കുന്നില്‍ റോഡ് ഉപരോധം സംസ്ഥാനകമ്മിറ്റി അംഗം കെ സബീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി അനില്‍കുമാര്‍ അധ്യക്ഷനായി. മധു മുതിയക്കാല്‍, ബി വൈശാഖ്, രതീഷ് ബാര എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എ വി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട്ട് കടലാസ് വഞ്ചികള്‍ റോഡിലൊഴുക്കിയെ സമരം ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രതീഷ് നെല്ലിക്കാട്ട് അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗം ഹരിത നാലാപ്പാടം സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പി കെ നിഷാന്ത് സ്വാഗതം പറഞ്ഞു.
റോഡിന് വേണ്ടത്ര നിലവാരമില്ലായ്മയില്‍ ലോക ബാങ്ക് പ്രതിനിധി അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നാടിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന കെഎസ്ടിപിയുടെയും കരാറുകാരന്റെയും നടപടിക്കെതിരെ ബഹുജന മനസാക്ഷിയുണര്‍ത്താന്‍ ഡിവൈഎഫ്‌ഐ രംഗത്തുവന്നത്.
റോഡിന് വേണ്ടത്ര നിലവാരമില്ലായ്മയില്‍ ലോക ബാങ്ക് പ്രതിനിധി അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നാടിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന കെഎസ്ടിപിയുടെയും കരാറുകാരന്റെയും നടപടിക്കെതിരെ ബഹുജന മനസാക്ഷിയുണര്‍ത്താന്‍ ഡിവൈഎഫ്‌ഐ രംഗത്തുവന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment