Latest News

ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർ അറസ്റ്റിൽ

അടിമാലി: ഹോമിയോ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. അടിമാലി എസ്എൻ ഹോമിയോ ക്ലിനിക്ക് ഉടമ ഇരുട്ടുകാനം കല്ലാനിക്കൽ കെ.എസ്. റോയി (58) ആണു പിടിയിലായത്. [www.malabarflash.com]

അടിമാലി ടൗണിനു സമീപം താമസിക്കുന്ന യുവതി സഹോദരിയുമൊത്താണു ഡോക്ടറെ കാണാനെത്തിയത്. നടുവേദനയ്ക്ക് ചികിത്സിക്കാനാണ് യുവതി എത്തിയത്.

സഹോദരിയോടു പുറത്തു നിൽക്കാൻ ആവശ്യപ്പെട്ട ഡോക്ടർ യുവതിയെ ചികിത്സാമുറിയിലേക്ക് കയറ്റി വാതിലടച്ച ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.