Latest News

ഉദുമ ഇസ് ലാമിയ സ്കൂളിൽ രണ്ടാമത്തെ സ്മാർട്ട് ക്ലാസ് റൂം തുറന്നു

ഉദുമ: ഉദുമ ഇസ്ലാമിയ എ.എൽ.പി.സ്കൂളിൽ രണ്ട് ലക്ഷം രൂപ ചിലവിൽ പി.ടി.എ കമ്മിറ്റി സജ്ജീകരിച്ച സ്മാർട്ട് ക്ലാസ് റൂം പി.ടി.എ.പ്രസിഡണ്ട് ഹാഷിം പാക്യാര ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

സ്കൂൾ മാനേജറും ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.എ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ബിജു ലൂക്കോസ് സ്വാഗതം പറഞ്ഞു. സ്കൂൾ വികസന സമിതി ചെയർമാൻ പ്രൊഫ: എം.എ. റഹ് മാൻ, മുൻ ഹെഡ്മാസ്റ്റർ എം .ശ്രീധരൻ, മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി കാപ്പിൽ കെ.ബി എം. ഷരീഫ്, കെ.കെ.അബ്ദുല്ല ഹാജി ഖത്തർ, കെ .എസ് .ഹബീബുള്ള, ഡോ: അബ്ദുൽ അഷറഫ്, അബ്ദുല്ലക്കുഞ്ഞി ഉദുമ, സത്താർ മുക്കുന്നോത്ത്, ഷരീഫ് എരോൽ, ഹംസദേളി, ഷംസുദ്ധീൻ ബങ്കണ

അധ്യാപകരായ പി. സുജിത്ത്, സി ടി.ലീലാമ്മ, എ. ബിന്ദു, കെ.എ. അസീസ് റഹ് മാൻ, പി.പ്രിജിന, എം. ബവിത, എ. ഗീത, എ.പി. മുക്കീമുദ്ദീൻ, സി.ശ്രീജ ,കെ.പ്രീതി സംബന്ധിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.