Latest News

ചന്ദ്രനില്‍ നിന്ന് നീല്‍ ആംങ്‌സ്‌ട്രോങ് കൊണ്ടുവന്ന മണ്ണ് 11 കോടി രൂപക്ക് ലേലത്തില്‍ വിറ്റു

ന്യൂയോർക്ക്​: നീൽ ആംങ്​സ്​​ട്രോങ്​ ചന്ദ്രനിൽ നിന്ന്​ കൊണ്ടുവന്ന മണ്ണ്​ 11.6 കോടി രൂപക്ക്​ ലേലത്തിൽ വിറ്റു. 1969 ലെ അപ്പോളൊ 11 ബഹിരാകാശ യാത്രയിൽ ഉപയോഗിച്ചിരുന്ന ബാഗും അഞ്​ജാതൻ ലേലത്തിലെടുത്തു.[www.malabarflash.com]

വെളുത്ത ബാഗിൽ ഇപ്പോഴും ചന്ദ്ര​നിൽ പോയതി​​ന്റെ അടയാളങ്ങളായ ചെറിയ കല്ലുകളുംപൊടിയും ഉണ്ട്​. സ്വകാര്യ വ്യക്​തിയുടെ കൈയിലായിരുന്നു ബാഗും മണ്ണും. നിയമ പോരാട്ടങ്ങൾക്കൊടുവിലാണ്​ അപ്പോളോ 11 മിഷ​​​ന്റെ ഏക അടയാളമായിരുന്ന ഇവ ലേലത്തിൽ വെക്കുന്നതിന്​ അനുമതി ലഭിച്ചത്​.

ബഹിരാകാശ പേടകം ഭൂമിയിൽ തിരിച്ചെത്തിയ ശേഷം ഏകദേശം അതിലെ എല്ലാ വസ്​തുക്കളും സ്​മി​ത്​സോണിയൻ മ്യൂസിയത്തിലേക്ക്​ മാറ്റിയിരുന്നു. എന്നാൽ മ്യുസിയത്തിലേക്ക്​ മാറ്റുന്നതിന്​ തയാറാക്കിയ പട്ടികയിൽ നിന്ന്​ അബദ്ധത്തിൽ മണ്ണടങ്ങിയ ബാഗ് ​ഒഴിവാകുകയായിരുന്നു. ഇത്​ ജോൺസൺ സ്​പേസ്​ സെൻററിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

64015 രൂപക്ക്​ 2015ൽ സർക്കാർ ഒരു അഭിഭാഷകന്​ ലേലത്തിൽ വിറ്റതാണ്​ വസ്​തു. നാസ പിന്നീട്​ അത്​ തിരിച്ചു പിടിക്കാൻ ശ്രമിച്ചെങ്കിലും നിയമപരമായി അഭിഭാഷകനു തന്നെയാണ്​ ഉടമസ്​ഥാവകാശമെന്ന്​ കോടതി വിധിച്ചു. അതോടെയാണ്​ പുതിയ ലേലം നടന്നത്​.





Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.