Latest News

സി പി എം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം; രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയില്‍

തലശ്ശേരി: സി പി എം പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ എരഞ്ഞോളിയിലെ കുണ്ടാഞ്ചേരി വീട്ടില്‍ ശ്രിജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയില്‍.[www.malabarflahs.com] 

എരഞ്ഞോളി നാമത്ത് മുക്കിലെ വിജേഷ്, കൊടക്കളത്തെ സുരാജ് എന്നിവരാണ് പിടിയിലായതെന്നാണ് സൂചന. ഇവര്‍ കേസിലെ മുഖ്യപ്രതികളാണെന്നും സൂചനയുണ്ട്. 

കതിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച പകല്‍ രണ്ടരയോടെയാണ് ശ്രിജന് വെട്ടേറ്റത്. വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച് ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്ത സ്ഥലത്തെത്തി ഓട്ടോറിക്ഷ എടുക്കുന്നതിനിടയിലാണ് അക്രമം. ഗുരുതരമായി പരിക്കേറ്റ ശ്രിജന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞുവരികയാണ്. 

വെളളിയാഴ്ചയും ശ്രിജനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ 12 പേരാണ് കൃത്യം നിര്‍വ്വഹിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളെന്ന് സംശയിക്കുന്നവരുടെ ഫോട്ടോകള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കൂത്തുപറമ്പ് സി ഐ യു പ്രേമന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവരുന്നത്. 



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.