Latest News

നായിഫ് റോഡ് അടച്ചു; യാത്രക്കാർക്ക് പകരം സംവിധാനം

ദുബൈ: അറ്റകുറ്റപ്പണികൾക്കായി നായിഫ് റോഡ്  ഒരു മാസത്തേക്ക് അടച്ചിടും. യാത്രക്കാരെ ബാധിക്കാതിരിക്കാൻ ആർടിഎ പുതിയ ക്രമീകരണം ഏർപ്പെടുത്തും.[www.malabarflash.com] 

നായിഫ് ജംക്‌ഷൻ 2, ബുർജ് നഹർ ജംക്‌ഷൻ 2 എന്നിവിടങ്ങളിലെ ബസ് സ്‌റ്റോപ്പുകൾ ഉണ്ടാകില്ല. ഈ ഭാഗത്തെ യാത്രക്കാർക്കായി പകരം സർക്കുലർ ബസ് ഏർപ്പെടുത്തും.

യൂണിയൻ മെട്രോ സ്‌റ്റേഷനിൽനിന്നു പുറപ്പെടുന്ന സർക്കുലർ ബസ് നായിഫ് പാർക്ക്, നായിഫ് ജംക്‌ഷൻ 1, ബുർജ് നഹർ ജംക്‌ഷൻ 1, നഖൽ സ്‌റ്റോപ്പ് വഴിയാണു കടന്നുപോകുകയെന്ന് ആർടിഎ പ്ലാനിങ് ആൻഡ് ബിസിനസ് ഡവലപ്‌മെന്റ് ഡയറക്‌ടർ മുഹമ്മദ് അബൂബക്കർ അൽ ഹാഷിമി പറഞ്ഞു. 

15 മിനിറ്റ് ഇടവിട്ട് ബസുകൾ ഉണ്ടാകും. പ്രതിദിനം 13,000 യാത്രക്കാരാണ് ഈ ഭാഗത്തേക്കുള്ളത്. കൂടുതൽ പേരുള്ള മേഖലയായതിനാൽ ഒട്ടും ബുദ്ധിമുട്ടുണ്ടാകാത്തവിധം പകരം സംവിധാനമേർപ്പെടുത്തും. ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടികളെന്നും വ്യക്‌തമാക്കി.



Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.