Latest News

മഴയയെ അറിഞ്ഞു വണ്ണാത്തിക്കടവിൽ മഴപ്പൊലിമ

ഉദുമ: മൺമറയുന്ന കാർഷിക സംസ്കൃതിയുടെ നന്മകൾ അയവിറക്കിയ മഴ പ്പൊലിമയിൽ ചേറാണ് ചോറ് സന്ദേശവുമായി നാട്ടുകാർ ഉദയമംഗലം വണ്ണാത്തിക്കടവ് വയലിലേക്കിറങ്ങി .[www.malabarflash.com]

നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെയും മണ്ണും ,ജലവും, ജൈവ വൈവിധ്യവും സംരക്ഷിക്കുന്നതിന്റെയും ഭാഗമായി ഉദുമ ഗ്രാമ പഞ്ചായത്ത് , കുടുംബശ്രീ സിഡിഎസ് , ഉദയമംഗലം പാടശേഖര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ മഴ പ്പൊലിമയിൽ തരിശായി കിടന്ന പാടത്ത് നാട്ടിപ്പാട്ടിന്റെ ഈണത്തിൽ കുടുംബശ്രീ അംഗങ്ങൾ ഞാറ് നട്ടു. പരിപാടി കാണാൻ നിരവധി നാട്ടുകാരും എത്തിയിരുന്നു. 

 നാട്ടിപ്പാട്ട്, ഞാറ് നടൽ, നൂറ് മീറ്റർ ഓട്ടം, കമ്പവലി, സ്പൂൺ റൈസ്, ചാക്ക് റൈസ്, ഷൂട്ടൗട്ട് മത്സരങ്ങളിൽ പങ്കെടുക്കാൻ സ്ത്രീകളും പുരുഷന്മാരും വിദ്യാർത്ഥികളും ഉഴുതു മറിച്ച ചെളിക്കണ്ടത്തിലേക്കിറങ്ങി.
കെ.കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. 

 സംഘാടക സമിതി ചെയർമാൻ കെ. പ്രഭാകരൻ തെക്കേക്കര സ്വാഗതം പറഞ്ഞു. പറയും.ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലൻ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. സന്തോഷ് കുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ അബൂബക്കർ , കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കുഞ്ഞിരാമൻ, ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കാപ്പിൽ മുഹമ്മദ് പാഷ കെ.വി.അപ്പു , പ്രീന മധു, എൻ. ചന്ദ്രൻ നാലാംവാതുക്കൽ രജിത അശോകൻ, കമലാക്ഷി ബാലകൃഷ്ണൻ, ഫാത്തിമത്ത് നസീറ, ടി.വി.പുഷ്പവല്ലി , കെ.ശ്യാമള, വത്സല ശ്രീധരൻ, കുടുംബശ്രീ ജില്ലാ മിഷൻ കൺസൾട്ടന്റ് ഷൈജു, അസി. കൃഷി ഓഫീസർ കെ.ജയപ്രകാശ്, ഉദയമംഗലം പാടശേഖരം സമിതി സെക്രട്ടറി ഉദയമംഗലം സുകുമാരൻ, ഉദുമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഗീതാ ഗോവിന്ദൻ പ്രസംഗിച്ചു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.