മംഗളൂരു: ബണ്ട്വാള്‍ സംഘര്‍ഷത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഹിന്ദു ജാഗരണവേദി ജില്ലാ പ്രസിഡന്റ് രത്‌നാകര്‍ ഷെട്ടിയെ പോലീസ് അറസ്റ്റുചെയ്തു.[www.malabarflash.com]
ജൂണ്‍ 13-ന് ഇബ്രാഹിം ഖലീലിനെ കുത്തിയ കേസിലാണ് അറസ്റ്റ്. ഖലീലിനെ ആക്രമിച്ചശേഷം രത്‌നാകര്‍ ഷെട്ടി സ്ഥലംവിടുകയായിരുന്നു. അക്രമത്തിനിടെ പരിക്കേറ്റ രത്‌നാകര്‍ പിന്നീട് പൂത്തൂര്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സ തേടി.
അതിനിടെ ആസ്പത്രിയില്‍നിന്ന് കാണാതായ ഇയാള്‍ ഉച്ചയ്ക്കുശേഷം മടങ്ങിയെത്തിയത് വിവാദമായിരുന്നു. സംഭവത്തില്‍ രണ്ടുപോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Keywords: Manglore News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment