Latest News

കളനാട് കട്ടക്കാലില്‍ കാര്‍ ഓട്ടോയില്‍ ഇടിച്ച് നാലുപേര്‍ക്കു പരുക്ക്‌

ഉദുമ: ഡോക്ടർമാർ സഞ്ചരിച്ച കാർ ഓട്ടോയിലിടിച്ച് നാലുപേർക്ക് പരുക്കേറ്റു. ഞായറാഴ്ച രണ്ടരയോടെ കാസർകോട്–കാഞ്ഞങ്ങാട് കെഎസ്‌ടിപി പാതയിലെ കളനാട് കട്ടക്കാലിലാണ് അപകടം.[www.malabarflash.com]

ഗുരുതരമായി പരുക്കേറ്റ ഓട്ടോ ഡ്രൈവർ മേൽപറമ്പ് അരമങ്ങാനത്തെ രാജേഷ്, യാത്രക്കാരൻ അഷറഫ് എന്നിവരെ മംഗളൂരു ആശുപത്രിയിലും കാർ യാത്രക്കാരായ മണിപ്പാൽ കെഎംഎസ് ആശുപത്രിയിലെ ഡോക്ടർമാരായ ഹരിയാന സ്വദേശി അതിക്യതുല്യ, ആന്ധ്ര കർണൂരിലെ രവിതേജ എന്നിവരെ കാസർകോട് സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.

മണിപ്പാലിൽ നിന്ന് ബേക്കൽ കോട്ട കാണാൻ പോകുകയായിരുന്ന ഡോക്ടർമാർ സഞ്ചരിച്ച കാർ മേൽപറമ്പിലേക്ക് പോകുകയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.