Latest News

കൂളിക്കുന്നിൽ മദ്യവിരുദ്ധ സമിതിയുടെ സമരം വിജയം കണ്ടു; വിദേശമദ്യം തിരിച്ചു കൊണ്ടുപോയി

ഉദുമ: മാങ്ങാട് കൂളിക്കുന്നിൽ ബിവറേജസ് ഔട്ട് ലെറ്റ് വരുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ മദ്യവിരുദ്ധ സമിതി രൂപീകരിച്ച് 130 ദിവസവമായി നടത്തി വരുന്ന രാപകൽ സമരം വിജയം കണ്ടു.[www.malabarflash.com] 

ഒരു മാസം മുമ്പ് വൻ പോലീസ് അകമ്പടിയോടെ ഇറക്കിയ മദ്യം വ്യാഴാഴ്ച ബിവറേജസ് അധികൃതർ ലോറിയിൽ കയറ്റി തിരിച്ചു കൊണ്ടുപോയി. കാസർകോട് ബാങ്ക് റോഡിൽ പ്രവർത്തിച്ചിരുന്ന ബിവറേജസ് ഔട്ട് ലെറ്റാണ് കൂളിക്കുന്ന് ബസ് സ്റ്റോപ്പിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ തുടങ്ങാൻ തീരുമാനിച്ചത്.

ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ മാർച്ച് അഞ്ചിന് രാപകൽ സമരത്തിന് തുടക്കം കുറിച്ചു. മാർച്ച് എട്ടിന് ചേർന്ന ചെമ്മനാട് ഭരണസമിതി പ്രവർത്തനാനുമതി നിഷേധിച്ചു. 

സമരം ശക്തമായി തുടരുന്നതിനിടയിൽ ബിവറേജസ് അധികൃതർ പോലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ യുദ്ധസന്നാഹത്തോടെ ഒരു ലോഡ് മദ്യം ഇറക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സ്ത്രീകളും കുട്ടികളും അടക്ക മുള്ളവർക്ക് ലാത്തിചാർജ്ജിൽ പരിക്കേറ്റിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.