Latest News

കാണാതായ യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പയ്യന്നൂര്‍: കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലത്തെ ദാമു ആചാരി, ജാനകി എന്നിവരുടെ മകന്‍ മനോജ് കെ.വി.(42) യാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്.[www.malabarflash.com] 

കഴിഞ്ഞദിവസം കുട്ടിയെ സ്‌കൂളിലാക്കാന്‍ പോയ മനോജിനെ കാണാതാവുകയായിരുന്നു. നാട്ടുകാര്‍ അനേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

കുഞ്ഞിമംഗലം കുതിരുമ്മല്‍ കണ്ടംകുളങ്ങര കുളത്തിലാണ് ശനിയാഴ്ച രാവിലെ മനോജിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ ജ്യോതി, മക്കള്‍ ദേവിക, ദേവാനന്ദ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ ഇന്‍ക്വസ്റ്റ് നടത്തി.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.