കാസര്‍കോട്: എസ് വൈ എസ് സന്നദ്ധ സേവന വിഭാഗമായ സ്വഫ്‌വ വളണ്ടിയര്‍ വിംഗിന്റെ പുനര്‍ സജ്ജീകരണ ഭാഗമായി കാസര്‍കോട് നഗരത്തില്‍ നടന്ന സ്വഫ്‌വ യൂത്ത് പരേഡില്‍ യുവത്വത്തിന്റെ കരുത്തറിയിച്ച് നൂറുകണക്കിനു പ്രവര്‍ത്തകര്‍ അണി നിരന്നു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ജീവകാരുണ്യ യുവജന- സ്ത്രീ ശാക്തീകരണത്തിന് കര്‍മ രംഗത്തിറങ്ങാനുള്ള തീരുമാനത്തോടെയാണ് പരേഡ് സമാപിച്ചത്.
12 സോണുകളില്‍ നിന്ന് പ്രത്യേകം തെരെഞ്ഞെടുത്ത പ്രവര്‍ത്തന സജ്ജരായ 700 അംഗ സ്വഫ്‌വ ടീമാണ് പരേഡില്‍ അണി നിരന്നത്. സുന്നി സെന്റര്‍ പരിസരത്തു നിന്ന് തുടങ്ങിയ പരേഡ് നഗരം ചുറ്റി പുതിയ ബസ്റ്റാന്റ് പരിസരത്തു സമാപിച്ചു.
സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഫ്‌ളാഗ് ഓഫ് ചെയ്തു. പരേഡിന്റെ മുന്‍ നിരയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍, സ്വഫ്‌വ ജില്ലാ ചീഫ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ജില്ലാ കണ്‍വീനര്‍ അശ്‌റഫ് കരിപ്പോടി, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് എസ് എച്ച് എ തങ്ങള്‍ ചൗക്കി, സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍, കന്തല്‍ സൂപ്പി മദനി, നൗഷാദ് മാസ്റ്റര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട തുടങ്ങിയവര്‍ അണി നിരന്നു.
ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ആശംസയര്‍പ്പിച്ചു. വള്ളിയാട് മുഹമ്മദലി സഖാഫി പ്രസംഗിച്ചു.

അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് എസ് വൈ എസ് രൂപം കൊടുത്ത 25,000 സന്നദ്ധ സേവക പ്രവര്‍ത്തകവ്യൂഹമായ സ്വഫ്‌വ ഇതിനകം സേവന രംഗത്ത് വേറിട്ട നീക്കവുമായി ശ്രദ്ധേയമായിട്ടുണ്ട്. ഉച്ചക്ക് ജില്ലാ സുന്നി സെന്ററില്‍ യുവജനം സംഗമം നടത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment