Latest News

മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ മാച്ചുകളയാന്‍ ഉപകരണം; ഏഴുപേര്‍ പിടിയില്‍

മൈസൂര്‍ : മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ മാച്ചുകളയാന്‍ ഉപയോഗിക്കുന്ന മൂന്ന് ഉപകരണങ്ങള്‍ മൈസൂര്‍ സിറ്റി പോലിസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ അറസ്റ്റിലായിട്ടുണ്ട്.[www.malabarflash.com]

വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഉപയോഗപ്പെടുത്താന്‍ സാധ്യതയുള്ള ഈ ഉപകരണങ്ങള്‍ ചൈനയില്‍ നിര്‍മിച്ചവയാണെന്നാണ് പ്രാഥമിക നിഗമനം. ഇത്തരം ഉപകരണങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തിയേക്കാം എന്നതിനാല്‍ സംഭവം എന്‍ഐഎയെ അറിയിക്കുമെന്ന് മൈസൂര്‍ പോലിസ് അറിയിച്ചു.

പിടിയിലായവര്‍ ഈ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഫോണുകളുടെ ഐഎംഇഐ നമ്പര്‍ മായ്ച്ചു കളഞ്ഞ് പുതിയ നമ്പര്‍ നല്‍കിയതായാണ് പോലിസ് സംശയിക്കുന്നത്. ഐഫോണ്‍ പോലുള്ള അത്യാധുനിക സ്മാര്‍ട്ട് ഫോണുകളില്‍ നിന്നുപോലും അഞ്ച് മിനിറ്റിനകം നമ്പര്‍ മായ്ച്ചു കളയാന്‍ ഉപകരണത്തിന് സാധിക്കും.

മോഷ്ടിക്കപ്പെട്ട മൊബൈലുകളുടെ നമ്പര്‍ ഇത്തരത്തില്‍ മായ്ച്ചു കളഞ്ഞ് വീണ്ടും വിപണിയിലെത്തിക്കാനും കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുണ്ടാകാമെന്നും പോലിസ് സംശയിക്കുന്നു.



Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.