കാസര്‍കോട്: പ്ലസ് വണ്‍ പ്രവേശനവുമായിബന്ധപ്പെട്ട് വിദ്യാത്ഥികളില്‍ നിന്ന് പി.ടി.എ ഫണ്ട് വാങ്ങിയതിന്റെ കുട്ടികളുടെ പേരു വിവരങ്ങള്‍ സ്‌കൂള്‍ നോട്ടീസ് ബോര്‍ഡുകളില്‍ പ്രസിദ്ധീകരിക്കണമെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.[www.malabarflash.com]
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ കൈയില്‍ നിന്നും നിര്‍ബന്ധിതമായ കൂടുതല്‍ ഫീസ് വാങ്ങിയത് എം.എസ്.എഫിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരം സ്‌കൂളുകളിലേക്ക് സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളുടെയും മണ്ഡലം പ്രസിഡണ്ട് സെക്രട്ടറിമാരുടെ യോഗം മുന്നറിയിപ്പ് നല്‍കി.
ജില്ലാ പ്രസിഡണ്ട്ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ഉസാം പള്ളങ്കോട്, ഇര്‍ഷാദ് മൊഗ്രാല്‍, മുഹമ്മദ് ഉളുവാര്‍, പി.വൈ ആസിഫ്, ഖാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി, നാഷാത്ത് പരുവനടുക്കം, സിദ്ധീഖ് മഞ്ചേശ്വരം, നവാസ് കുഞ്ചാര്‍, അസ്ഹറുദ്ധീന്‍ മണിയനോടി, സവാദ് അംഗഡിമൊഗര്‍, ജാഫര്‍ കല്ലഞ്ചിറ, റംഷീദ് തോയമ്മല്‍, അസ്്‌ലം ചന്തേര, നിസാമുദീന്‍ ഹിദായത്ത് നഗര്‍ സംബന്ധിച്ചു.
No comments:
Post a Comment