കൊച്ചി: കൊച്ചിയിൽ യുവനടി ക്രൂരമായി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവന്റെ വില്ലയിൽ പോലീസ് പരിശോധനയ്ക്കെത്തി. ശനിയാഴ്ചയായിരുന്നുഅന്വേഷണ സംഘം പരിശോധനയ്ക്കെത്തിയത്. എന്നാൽ രണ്ടു തവണ എത്തിയിട്ടും വില്ലയിൽ ആളില്ലാത്തതിനാൽ പോലീസ് മടങ്ങി.[www.malabarflash.com]
കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിൽ കഴിഞ്ഞദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഓണ്‍ലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ "ലക്ഷ്യ’യുടെ ഓഫീസിലായിരുന്നു പരിശോധന. നടിയെ തട്ടികൊണ്ടുപോയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്. വെള്ളിയാഴ്ച രാവിലെ 11നു തുടങ്ങിയ പരിശോധന ഉച്ചയ്ക്കു രണ്ടു വരെ നീണ്ടു.
നടിയെ ആക്രമിച്ച സംഭവത്തിന്റെ പേരിൽ നടൻ ദിലീപിനെ ബ്ലാക്മെയ്ൽ ചെയ്തു ജയിലിൽനിന്നു പ്രതി സുനിൽ കുമാർ എഴുതിയ കത്തിൽ പറയുന്ന കാക്കനാട്ടെ ഷോപ്പിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കാവ്യയുടെ സ്ഥാപനത്തിൽ പരിശോധന നടത്തിയത്.

യുവനടിയെ തട്ടികൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ ശേഷം കാക്കനാട്ടെ കടയിലെത്തിയതായി കത്തിൽ രണ്ടിടത്തു പ്രതി പറയുന്നുണ്ട്. നടിയെ ആക്രമിച്ചതിന്റെ പിറ്റേന്ന് ഒളിവിൽപോകും മുൻപാണു കാക്കനാട്ടെ കടയിലെത്തിയതായി സുനിൽ മൊഴി നൽകിയത്. അപ്പോൾ ദിലീപ് ആലുവയിലാണെന്നു മറുപടി ലഭിച്ചതായും പറഞ്ഞിരുന്നു.
No comments:
Post a Comment