Latest News

മണിക്കൂറില്‍ 237 കിലോമീറ്റര്‍ വേഗതയുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 800 ഇന്ത്യയില്‍

ഇറ്റലി ആസ്ഥാനമായ പ്രമുഖ വാഹന നിര്‍മാതാക്കളായ എംവി അഗസ്റ്റയുടെ പുതിയ വേര്‍ഷനായ എംവി അഗസ്റ്റ ബ്രൂട്ടാലെ 800 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു.
എംവി അഗസ്റ്റ നിരയില്‍ ബ്രൂട്ടാലെ 1090, ബ്രൂട്ടാലെ 1090 RR മോഡലുകള്‍ക്ക് ഒപ്പമാണ് ബ്രൂട്ടാലെ 800 ഇടംപിടിക്കുക.[www.malabarflash.com]


പുതുക്കിയ ഫ്യൂവല്‍ ടാങ്ക്, ഫുള്‍ എല്‍ഇഡി ഹെഡ്‌ടെയില്‍ ലാമ്പുകള്‍, പുതിയ എക്‌സ്‌ഹോസ്റ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ബ്രൂട്ടാലെ 800 ന്റെ ഫീച്ചറുകള്‍.

മോഡലിന്റെ പ്രീമിയം ലുക്കിന് വേണ്ടി എയര്‍ഇന്‍ടെയ്ക്കും, ഫൂട്ട്‌പെഗും എംവി അഗസ്റ്റ് മാറ്റിസ്ഥാപിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍ട്രമെന്റ് ക്ലസ്റ്റര്‍, റൈഡ് ബൈ വയര്‍ സിസ്റ്റം, ഇലക്ട്രോണിക്കലി അസിസ്റ്റഡ് ഷിഫ്‌റ്റോട് കൂടിയുള്ള സ്ലിപ്പര്‍ ക്ലച്ച് എന്നിവയും ബ്രൂട്ടാലെയുടെ സവിശേഷതകളാണ്.

109 bhp കരുത്തും 83 NM torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. മണിക്കൂറില്‍ 237 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമായ ബ്രൂട്ടാലെ 800ല്‍ മോട്ടോര്‍ ആന്‍ഡ് വെഹിക്കിള്‍ ഇന്റഗ്രേറ്റഡ് കണ്‍ട്രോള്‍ സിസ്റ്റം മുഖേനയാണ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ നടക്കുന്നത്.

മുന്‍തലമുറ ബ്രൂട്ടാലെ 800 ല്‍ നിന്നും ഏറെ വ്യത്യാസങ്ങളില്ലാതെയാണ്‌ പുതിയ മോഡലും എത്തുന്നത്.

ട്രയംഫ് സ്ട്രീറ്റ് ട്രിപില്‍, കവാസാക്കി z 900 മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ എംവി അഗസ്റ്റ 800 ന്റെ എതിരാളികള്‍.

അതേസമയം, z 900 മായുള്ള താരതമ്യത്തില്‍ 123 bhp കരുത്തിന് പിന്നോക്കം പോവുകയാണ് ബ്രൂട്ടാലെ 800.

5.59 ലക്ഷം രൂപ ആരംഭവിലയിലാണ് എംവി അഗസ്റ്റ ബ്രൂട്ടാലെ 800 ഇന്ത്യയില്‍ വന്നിരിക്കുന്നത്.




Keywords: Auto News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.