Latest News

ആസാമീസ് നടിയുടെ ദുരൂഹ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

ന്യൂ​ഡ​ൽ​ഹി: ആ​സാ​മീ​സ് ന​ടി​യും ഗാ​യി​ക​യു​മാ​യ ബി​ദി​ഷ ബ​സ്ബ​റു​വ​യു​ടെ ദു​രൂ​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. നി​ഷി​ത് ജ്വ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ചൊ​വ്വാ​ഴ്ച രാ​ത്രി സൂ​റ​റ്റി​ൽ​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തി​യാ​ണ് നി​ഷി​തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.[www.malabarflash.com]

ഗു​രു​ഗ്രാ​മി​ലെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് ബി​ദി​ഷ ബ​സ്ബ​റു​വ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. താ​മ​സി​ച്ചി​രു​ന്ന വാ​ട​ക​വീ​ട്ടി​ലെ സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ പ്ര​തി​ക​ര​ണം ഇ​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ന​ടി​യു​ടെ പി​താ​വ് പോ​ലീ​സി​ൽ അ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് എ​ത്തു​മ്പോ​ൾ ഗെ​യ്റ്റും പ്ര​ധാ​ന​വാ​തി​ലും അ​ക​ത്തു​നി​ന്നും പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. വാ​തി​ൽ പൊ​ളി​ച്ചാ​ണ് പോ​ലീ​സ് അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്. ബി​ദി​ഷ​യും നി​ഷി​തും പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​വ​രാ​ണ്. എ​ന്നാ​ൽ ഇ​വ​ർ​ക്കി​ട​യി​ൽ കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ന്നിരുന്നതായി ന​ടി​യു​ടെ പി​താ​വ് പോ​ലീ​സി​ൽ അ​റി​യി​ച്ചു.

ഗോ​ഹ​ട്ടി​യി​ലെ ഉ​സാ​ൻ ബ​സാ​ർ സ്വ​ദേ​ശി​യാ​ണ് ബി​ദി​ഷ ബ​സ്ബ​റു​വ. സാ​ന്‍റോ സി​സ്റ്റോ ഹ്രി​സ്റ്റോ പു​സ്തോ മൊ​ഹാ​ദു​സ്തോ എ​ന്ന നാ​ട​ക​ത്തി​ലെ ഗം​ഭീ​ര അ​ഭി​ന യ​മാ​ണ് ബി​ദി​ഷ ബ​സ്ബ​റു​വ​യെ പ്ര​ശ​സ്തി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.