കോട്ടയ്ക്കൽ: ആതവനാട് അയ്യപ്പനോവ് വെളളച്ചാട്ടത്തിലുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്തുനിന്ന് കല്ല് അടർന്നു തലയിൽ വീണാണു മരണം. വെട്ടിച്ചിറ മുഴങ്ങാണി മണ്ടായപ്പുറത്ത് മൊയ്തീൻ കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് അദ്നാൻ (17) ആണ് മരിച്ചത്.[www.malabarflash.com]
പുത്തനത്താണി ലേണേഴ്സ് കോളജിലെ പ്ലസ്ടു വിദ്യാർഥിയായിരുന്നു.
ഞായാറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ദുരന്തം. അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ അദ്നാനെ കോട്ടക്കൽ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം മുഴണ്ടാണി ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കും.
നിരവധി വിനോദസഞ്ചാരികളെത്തുന്ന വെള്ളച്ചാട്ടത്തിനു സമീപം മതിയായ സുരക്ഷാസംവിധാനങ്ങളില്ലെന്ന ആക്ഷേപം ശക്തമാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment