തലശേരി: യുവ ക്രിക്കറ്റ് താരം കുളത്തിൽ മുങ്ങിമരിച്ചു. ഫോക്ലോർ അക്കാഡമി വൈസ് ചെയർമാനും മാപ്പിളപ്പാട്ട് ഗായകനുമായ എരഞ്ഞോളി മൂസയുടെ പേരക്കുട്ടി തലശേരി മട്ടാമ്പ്രം ഇന്ദിര പാർക്കിനടുത്തുള്ള നസീറാസിൽ ഷമീർ (22) ആണു മരിച്ചത്.[www.malabarflash.com]
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
കതിരൂർ ആറാംമൈലിനടുത്തുള്ള കോട്ടയം പഞ്ചായത്തിന്റെ കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. നീന്തൽ വശമില്ലാത്ത യുവാവ് അബദ്ധത്തിൽ വെള്ളത്തിൽ വീണതാണെന്ന് കരുതുന്നു. ഞായാറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ അഗ്നിശമനസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
മട്ടാമ്പ്രം ആർട്സ് ആൻഡ് സ്പോട്സ് ഓർഗനൈസേഷൻ (മാസോ) ക്രിക്കറ്റ് ടീം അംഗമാണ്. ജില്ലാ ലീഗിൽ ഉൾപ്പെടെ കളിച്ചിരുന്നു. ഞായാറാഴ്ച രാവിലെമുതൽ ക്രിക്കറ്റ് കളിച്ചശേഷമാണ് കൂട്ടുകാർക്കൊപ്പം ആറാംമൈലിലെ കുളത്തിലേക്കു പോയത്.

കണ്ണൂർ കോളജ് ഓഫ് കൊമേഴ്സിൽനിന്ന് ബികോം പഠനം പൂർത്തിയാക്കിയശേഷം ജോലിക്ക് ശ്രമിച്ചുവരികയായിരുന്നു. തലശേരിയിലെ മത്സ്യഏജന്റ് ഉസ്മാന്റെയും നസീറയുടെയും മകനാണ്. സഹോദരങ്ങൾ: ആഷിഖ്, ഷഫീഖ്, സൽമാൻ, ഷബീർ.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment