പെരിന്തൽമണ്ണ: ഒരുകോടിരൂപയുടെ നിരോധിത നോട്ടുമായി പെരിന്തൽമണ്ണയിൽ മൂന്നുപേർ പിടിയിൽ. നിരോധിച്ച 500, 1000 നോട്ടുകളുടെ വൻശേഖരമാണു പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
പെരിന്തൽമണ്ണ പൊന്ന്യാകുർശി കണ്ണൻ തൊടി കുഞ്ഞുമൊയ്തീൻ (44), തേക്കിൻകോട് പത്തത്ത് മുഹമ്മദ് റംഷാദ് എന്ന റഷീദ് (28), പട്ടിക്കാട് തെക്കുപുറത്ത് നിസാം (27) എന്നിവരെയാണ് ശനിയാഴ്ച രാത്രി പതിനൊന്നോടെ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് പരിശോധന നടത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രൻ, സിഐ സാജു കെ. ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണു ഇവർ പിടിയിലായത്
ആഡംബര കാറിൽ നിരോധിച്ച നോട്ടുകളുമായിയാണ് പ്രതികളെ കണ്ടെത്തിയത്.
ആഡംബര കാറിൽ നിരോധിച്ച നോട്ടുകളുമായിയാണ് പ്രതികളെ കണ്ടെത്തിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment