Latest News

കെ.എസ്.ടി.പി. അഴിമതിയില്‍ മുങ്ങി -മന്ത്രി ജി.സുധാകരന്‍

ചട്ടഞ്ചാല്‍: ലോകബാങ്ക് സഹായത്തോടെയുള്ള കെ.എസ്.ടി.പി. റോഡുനിര്‍മാണം സംസ്ഥാനംകണ്ട എറ്റവുംവലിയ അഴിമതിയായെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ദേശീയപാതയെയും ചന്ദ്രഗിരി സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന ചട്ടഞ്ചാല്‍-കളനാട്, ചട്ടഞ്ചാല്‍-ദേളി-മേല്‍പ്പറമ്പ് റോഡുകളുടെ നവീകരണപ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.[www.malabarflash.com]

ഈ റോഡുപദ്ധതികളുടെ നിര്‍വഹണത്തിലെ അനാസ്ഥയും പോരായ്മയും സംസ്ഥാന സര്‍ക്കാരിന് വലിയ തലവേദനയാണ്. പദ്ധതിക്കുള്ള സഹായധനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനും പുരോഗതി വിലയിരുത്താനും ലോകബാങ്ക് പ്രതിനിധിസംഘം നാലുതവണ സംസ്ഥാനത്ത് വന്നു. കാര്യങ്ങള്‍ പഠിക്കാതെ സര്‍ക്കാരിനെ ആക്ഷേപിച്ച് മടങ്ങുകയായിരുന്നു അവര്‍. ഉത്തരവാദിത്വം തെല്ലുമില്ലാതെ പദ്ധതികളുടെ നിര്‍മാണം പലേടത്തും ഇഴയുകയും വെടിപ്പില്ലാതെ കിടക്കുകയുമാണ്.

രണ്ടുഘട്ടമായി ലോകബാങ്ക് ഫണ്ട് തന്നു. ഇങ്ങനെയെങ്കില്‍ മൂന്നാംഘട്ട സഹായം ഇനി വേണ്ട. പദ്ധതിയില്‍നിന്ന് ലോകബാങ്ക് പിന്‍വാങ്ങുകയാണെങ്കില്‍ വേറെ പണിനോക്കാനറിയാം. തദ്ദേശിയമായി വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യയില്‍ റോഡുകളുടെ നവീകരണം നടത്താന്‍ നടപടി സ്വീകരിക്കുകയാണ്.

സൗന്ദര്യമില്ലാത്ത രൂപകല്‍പ്പന പൊതുമരാമത്ത് വകുപ്പില്‍ ഇനി നടക്കില്ല. കെട്ടിടം നിര്‍മിക്കുമ്പോള്‍ ആര്‍ട്ട് ഗാലറിയായാലും മോര്‍ച്ചറിയായാലും അതിന്റെതായ ഭംഗിവേണം. തിരുവനന്തപുരത്തേതുകൂടാതെ ഇതിനായി കോഴിക്കോട്ടും കൊച്ചിയിലും പി.ഡബ്ല്യു.ഡി. ഡിസൈന്‍ വിഭാഗം തുറന്നിട്ടുണ്ട് -മന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.