Latest News

ചെമ്പിരിക്ക ഖാസിയുടെ ദുരൂഹ മരണം; എന്‍ ഐ എ അന്വേഷിക്കണമെന്ന് പിഡിപി

കാസര്‍കോട്:   ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം എന്‍ ഐ എ അന്വേഷിക്കണമെന്ന് പിഡിപി.[www.malabarflash.com] 

ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും, സി.ബി.ഐയുടെ രണ്ട് വ്യത്യസ്ത ടീമുകള്‍ അന്വേഷിച്ചിട്ടും ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹതയകറ്റാന്‍ കഴിയാതെ പോയതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കേസിന് സഹായകരമാകുന്ന വിവരങ്ങള്‍ ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ശേഖരിച്ച അന്വേഷണ സംഘങ്ങള്‍ അത് മറച്ചുവെക്കുകയും ഒരു ഇസ്ലാംമത പണ്ഡിതന്റെ മരണത്തെ ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിഞ്ഞ ഏഴു വര്‍ഷമായി നിരന്തരം ശ്രമിച്ചുവരികയാണെന്നും പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് കീഴൂര്‍- മംഗളൂരു ഖാസി ത്വാഖ അഹ് മദ് മൗലവി നടത്തിയ വെളിപ്പെടുത്തലുകള്‍ തെളിവായി സ്വീകരിച്ച് കേസ് എന്‍.ഐ.എക്ക് കൈമാറാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. 

എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഓഗസ്റ്റ് 22ന് ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് പി.ഡി.പിയുടെ നേതൃത്വത്തില്‍ ദേശീയ പാത ഉപരോധിക്കാനും പിഡിപി തീരുമാനിച്ചിട്ടുണ്ട്.

ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ലെങ്കില്‍ കക്ഷി-രാഷ്ട്രീയ, ജാതി-മത ഭേദമന്യേ മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് നിരന്തര പ്രക്ഷോഭത്തിന് പി.ഡി.പി നേതൃത്വം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി. 

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ കുഞ്ചത്തൂര്‍, സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കല്ല്, ജില്ലാ പ്രസിഡണ്ട് റഷീദ് മുട്ടുംതല, ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, എം.കെ.ഇ അബ്ബാസ്, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്ലകുഞ്ഞി ബദിയടുക്ക, ജില്ലാ വൈസ് പ്രസിഡണ്ട് ഹനീഫ പോസോട്ട്, ജില്ലാ ജോ. സെക്രട്ടറി റസാഖ് കുമ്പള, സംസ്ഥാന കൗണ്‍സില്‍ അംഗം മുഹമ്മദ് സഖാഫ് തങ്ങള്‍, സംസ്ഥാന കൗണ്‍സില്‍ അംഗം അബ്ദുര്‍ റഹ് മാന്‍ പുത്തിഗെ, ജില്ലാ ട്രഷറര്‍ എം.ടി.ആര്‍ ഹാജി ആദൂര്‍, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഫാറൂഖ് തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.


Monetize your website traffic with yX Media

 Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.