Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ച്ചവെച്ച സംഭവം: മാതാവിനും കാമുകനും ജീവപര്യന്തം

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ കാമുകന് കാഴ്ച്ചവെച്ച സംഭവത്തില്‍ മാതാവിനും കാമുകനും ജീവപര്യന്തം തടവും 10000 രൂപ പിഴയും ശിക്ഷ.[www.malabarflash.com]

കോതമംഗലം ഇരുമലപ്പടി ആട്ടയം വീട്ടില്‍ അലിയാറിനും പെണ്‍കുട്ടികളുടെ മാതാവിനുമാണ് തൃശൂര്‍ പോക്സോ സെഷന്‍സ് ജഡ്ജി മുഹമ്മദ് വസീം ശിക്ഷ വിധിച്ചത്. രണ്ട് പേര്‍ക്കെതിരെയും ബലാല്‍സംഗക്കുറ്റം ചുമത്തിയിട്ടുണ്ട്.

2015-ലാണ് കേസിനാസ്പദമായ സംഭവം. ഓണാവധിക്ക് സ്‌കൂള്‍ പൂട്ടിയപ്പോള്‍ 17 വയസ്സുകാരിയായ മൂത്ത പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുന്നതിനിടെയാണ് പീഡനം നടന്നത്. വീട്ടിലേക്ക് പോകാതെ വീട്ടമ്മ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കാമുകനോടൊപ്പം തൃശൂരിലെ ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു.

അമ്മയുടെ സമ്മതത്തോടെ കാമുകന്‍ പൂര്‍ണ മാനസിക വളര്‍ച്ചയെത്താത്ത മൂത്ത പെണ്‍കുട്ടിയെ അടക്കം രണ്ട് കുട്ടികളേയും ഒന്നിലധികം തവണ ബലാല്‍സംഗം ചെയ്തു.

പീഡന ശേഷം കുട്ടികളുടെ നഗ്നഫോട്ടോ എടുക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രതി മുങ്ങി. ഓണാവധിക്കുശേഷം സ്‌കൂളിലെത്തിയ പെണ്‍കുട്ടി സ്‌കൂളധികൃതരോട് വിവരം പറയുകയുമായിരുന്നു. തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. തൃശൂരിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പയസ് മാത്യു ഹാജരായി.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.