Latest News

വീട്ടുകാര്‍ ഇരുട്ടുമുറിയില്‍ അടച്ച സ്ത്രീക്ക് 20 വര്‍ഷത്തിന് ശേഷം മോചനം

പനാജി: ഇ​രു​ട്ടു​മു​റി​യി​ൽ 20 വ​ർ​ഷ​ത്തോ​ളം ന​ര​ക​യാ​ത​ന അ​നു​ഭ​വി​ച്ച സ്ത്രീ​ ഒ​ടു​വി​ൽ വെ​ളി​ച്ചം ക​ണ്ടു. നോ​ർ​ത്ത് ഗോ​വ​യി​ൽ വീ​ട്ടി​ൽ അ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ച്ച സ്ത്രീ​യെ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘ​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സ്ത്രീ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.[www.malabarflash.com]

മും​ബൈ സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വി​ന് മ​റ്റൊ​രു ഭാ​ര്യ കൂ​ടി​യു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ഗോ​വ​യി​ലെ ക​ൻ​ഡോ​ലിം ഗ്രാ​മ​ത്തി​ലു​ള്ള സ്വ​ന്തം വീ​ട്ടി​ലെത്തിയ സ്ത്രീ​യെ അ​സ്വാ​ഭാ​വി​ക​മാ​യ പെ​രു​മാ​റ്റം ആ​രോ​പിച്ച് വീ​ട്ടു​കാ​ർ ഇ​രു​ട്ടു​മു​റി​യി​ൽ പൂ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തു​ന്പോ​ൾ വൃ​ത്തി​ഹീ​ന​മാ​യ മു​റി​ക്കു​ള്ളി​ൽ വി​വ​സ്ത്ര​യാ​യ നി​ല​യി​ലാ​യി​രു​ന്നു സ്ത്രീ. ​ഇ​വ​ർ​ക്ക് ഇ​പ്പോ​ൾ അ​ന്പ​തി​ന​ടു​ത്ത് പ്രാ​യം വ​രു​മെ​ന്ന് മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ അ​റി​യി​ച്ചു.

താ​ൻ ച​തി​ക്ക​പ്പെ​ട്ട​ത​റി​ഞ്ഞ് വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ സ്ത്രീ​യെ മാ​താ​പി​താ​ക്ക​ളാ​ണ് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​കാ​ത്ത വി​ധം ഇ​രു​ട്ടു​മ​റി​യി​ൽ അ​ട​ച്ച​ത്.

ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ മു​റി​യു​ടെ ജ​നാ​ല വ​ഴി അ​വ​രു​ടെ ര​ണ്ടു സ​ഹോ​ദ​ര​ന്മാ​രാ​ണ് ഭ​ക്ഷ​ണ​വും വെ​ള്ള​വും എ​ത്തി​ച്ചു​കൊ​ടു​ത്തി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.