ന്യൂഡൽഹി: അമിതവേഗത്തിൽ ഒാടിച്ച ആഡംബര ബൈക്ക് മതിലിലിടിച്ച്യുവാവ് മരിച്ചു. തിങ്കളാഴ്ച വൈകിട്ട് ഡൽഹിയിലെ മാണ്ഡി ഹൗസ് മെട്രോ സ്റ്റേഷനു സമീപമാണ് അപകടം നടന്നത്. അമിത വേഗത്തിൽ ബൈക്ക് ഒാടിച്ച മൂന്നംഗ സംഘത്തിലെ ഹിമാൻഷു ബൻസാൽ എന്ന 24 കാരനാണ് മരിച്ചത്.[www.malabarflash.com]
ഡൽഹിയിലെ കൊനാട്ട് പ്ളേസിൽ നിന്നും സെൻട്രൽ ഡൽഹിയിലേക്ക് യാത്രചെയ്യവെയാണ് അപകടം. റോഡു മുറിച്ചു കടന്ന വൃദ്ധനെ ഇടിക്കാതിരിക്കാൻ ബൈക്കിന്റെ വേഗം കുറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഡൽഹിയിലെ കൊനാട്ട് പ്ളേസിൽ നിന്നും സെൻട്രൽ ഡൽഹിയിലേക്ക് യാത്രചെയ്യവെയാണ് അപകടം. റോഡു മുറിച്ചു കടന്ന വൃദ്ധനെ ഇടിക്കാതിരിക്കാൻ ബൈക്കിന്റെ വേഗം കുറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അമിതവേഗത്തിലായിരുന്ന ബൈക്ക് കാൽനടയാത്രക്കാരനെ തട്ടി സമീപത്തുള്ള ലേഡി ഇർവിൽ കോളജിന്റെ മതിലിൽ തട്ടി ഹിമാൻഷു തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ ഹിമാൻഷുവിനെയും യാത്രക്കാരനെയും എൽ.എൻ.ജെ.പി ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.
സ്പോർട്ട്സ് ബൈക്ക് റൈഡായ ഹിമാൻഷു ബെനെല്ലി ടി.എൻ.ടി 600i ബൈക്കാണ് ഒാടിച്ചിരുന്നത്. അഞ്ചു ലക്ഷം രൂപ വരുന്ന ബൈക്കാണിത്. കൂടെ യാത്രചെയ്തിരുന്ന സുഹൃത്തിന്റെ ഹെൽമെറ്റിൽ കാമറ വെച്ചിരുന്നു. റേസിന്റെ മുഴുവൻ ദൃശ്യങ്ങളും കാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഡൽഹിയിലെ വിവേക് വിഹാർ സ്വദേശിയാണ് ഹിമാൻഷു.
അമിതവേഗത്തിൽ ബൈക്ക് ഒാടിച്ചതിന് ഹിമാൻഷുവിനു സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
അമിതവേഗത്തിൽ ബൈക്ക് ഒാടിച്ചതിന് ഹിമാൻഷുവിനു സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment