Latest News

പഠിച്ച സ്കൂളിന് ഖത്തർ വ്യവസായി സ്വാതന്ത്യദിന സമ്മാനമായി സ്മാർട്ട് ക്ലാസ് റൂം നൽകി

ഉദുമ: പഠിച്ച സ്കൂളിന് ഖത്തർ വ്യവസായി സ്വാതന്ത്യദിന സമ്മാനമായി സ്മാർട്ട് ക്ലാസ് റൂം നൽകി. [www.malabarflash.com]

പൂർവ്വ വിദ്യാർത്ഥിയും ഖത്തറിലെ വ്യവസായിയുമായ ഉദുമ പടിഞ്ഞാറിലെ കെ.കെ. അബ്ദുല്ല ഹാജിയാണ് ഉദുമ ഇസ് ലാമിയ എ.എൽ.പി. സ്കൂളിന് സ്മാർട്ട് ക്ലാസ് റൂം പണിത് നൽകിയത്. രണ്ടര ലക്ഷം രൂപ ചിലവിൽ പണിത സ്മാർട്ട് ക്ലാസ് റൂമിൽ പ്രൊജക്ടർ അടക്കമുള്ള സംവിധാന മുണ്ട്.
കെ കെ. അബ്ദുല്ല ഹാജി സ്മാർട്ട് ക്ലാസ് റൂം സ്കൂളിന് സമർപ്പിച്ചു.

സ്കൂൾ മാനേജറും ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.എ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ബിജു ലൂക്കോസ് സ്വാഗതം പറഞ്ഞു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.