കാഞ്ഞങ്ങാട്: സഹപാഠികളുമായി കല്യാണത്തിന് പോയ എബിവിപി കോളേജ് യൂണിറ്റ് പ്രസിഡന്റിന് നേരേ അക്രമം. എളേരിത്തട്ട് കോളേജ് എ ബി വി പി യൂണിറ്റ് പ്രസിഡന്റും മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ പുങ്ങം ചാലിലെ മിഥുന്‍ (20) പരിക്കുകളോടെ മാവുങ്കാല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് എ ബി വി പി ആരോപിച്ചു.[www.malabarflash.com]
ഞായറാഴ്ച രാവിലെ ചെറുവത്തൂര്‍ ഞാണങ്കൈയിലാണ് സുഹൃത്തുക്കളുമൊന്നിച്ച് മിഥുന്‍ കല്യാണത്തിന് പോയത്. കല്യാണം കഴിഞ്ഞ് തിരിച്ചു വരാനിരിക്കെ ഇവര്‍ വന്നിരുന്ന KL 60 C 7511 ഓട്ടോറിക്ഷയുടെ ടയറുകള്‍ കാറ്റ് അഴിച്ചുവിടുകയും കുത്തി കീറി നശിപ്പിച്ച നിലയിലായിരുന്നു.

കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ഓട്ടോറിക്ഷ ഗരേജ് അന്വേഷിച്ച് പോയപ്പോഴാണ് ആയുധങ്ങളുമായി എത്തിയ പത്തോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മിഥുനെ അക്രമിച്ചത്.
എളേരി തട്ട് കോളേജില്‍ ഈ വര്‍ഷം എബിവിപിക്ക് യൂണിറ്റ് രൂപീകരിച്ചിരുന്നു. എബിവിപി പിന്‍തുണയോടെ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഇലക്ഷനില്‍ മത്സരിക്കുന്നുണ്ട്. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് എ ബി വി പിക്കാര്‍ പറയുന്നത്.
എ ബി വി യൂണിറ്റ് രൂപീകരിച്ചത് മുതല്‍ മിഥുനും പ്രവര്‍ത്തകരും എസ് എഫ് ഐ യുടേയും ഡിവൈഎഫ്‌ഐയുടേയും ഭീക്ഷണിയുണ്ടായതായും എ ബി വി പി നേതൃത്വം പറയുന്നു.
No comments:
Post a Comment