Latest News

മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ വി.വി രാജേഷിനെതിരെ നടപടി

തിരുവനന്തപുരം: മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്ന വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി രാജേഷിനെതിരെ നടപടി. സംഘടനാ ചുമതലകളില്‍നിന്ന് വി.വി രാജേഷിനെ മാറ്റി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് രാജേഷിനെതിരെ നടപടി സ്വീകരിച്ചത്. കേന്ദ്ര നിര്‍ദ്ദേശത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് നടപടിയെന്നാണ് സൂചന.[www.malabarflash.com]

വ്യാജ രസീതുമായി ബന്ധപ്പെട്ട വാര്‍ത്ത ചോര്‍ത്തിയതിന് യുവമോര്‍ച്ച നേതാവ് പ്രഫുല്‍ കൃഷ്ണയ്‌ക്കെതിരെയും നടപടിയുണ്ട്. ബി.ജെ.പിയുടെ സംസ്ഥാനത്തെ നിലനില്‍പ്പിനെത്തന്നെ ചോദ്യംചെയ്യുന്ന വിവാദത്തില്‍നിന്ന് മുഖം രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.

സ്വകാര്യ മെഡിക്കല്‍ കോളേജിന് കേന്ദ്ര അനുമതി ലഭിക്കുന്നതിനുവേണ്ടി മെഡിക്കല്‍ കോളേജ് ഉടമയില്‍നിന്ന് 6.5 കോടിരൂപ കോഴവാങ്ങിയെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദിനെ പുറത്താക്കിയിരുന്നു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതിന്റെ പേരിലാണ് നേതാക്കള്‍ക്കെതിരായ നടപടി.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.