Latest News

ബലിപെരുന്നാള്‍; ശൈഖ് ഖലീഫ 803 തടവുകാര്‍ക്ക് മാപ്പുനല്‍കി

അബുദാബി: യു എ ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ബലി പെരുന്നാള്‍ പ്രമാണിച്ച് 803 തടവുകാര്‍ക്ക് മാപ്പുനല്‍കി.[www.malabarflash.com] 

വിവിധ കുറ്റങ്ങളില്‍ ശിക്ഷയനുഭവിക്കുന്ന തടവുകാരെയാണ് മോചിപ്പിക്കാന്‍ ശൈഖ് ഖലീഫ ഉത്തരവിട്ടത്. വിട്ടയക്കുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ശൈഖ് ഖലീഫ ഉത്തരവിട്ടു.

ആഘോഷ നാളുകളില്‍ കുടുംബങ്ങള്‍ക്കൊപ്പം ചിലവഴിക്കുന്നതിനാണ് തടവുകാരെ മോചിപ്പിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.