Latest News

മുസ്​ലിം ലീഗിലേക്ക്​ കുഞ്ഞാലിക്കുട്ടി രണ്ട്​ തവണ തിരികെ വിളി​ച്ചെന്ന്​ മന്ത്രി കെ.ടി ജലീൽ

തിരുവനന്തപുരം: മുസ്​ലിം ലീഗ്​ വിട്ട തന്നെ രണ്ട്​ തവണ പി.കെ. കുഞ്ഞാലിക്കുട്ടി പാർട്ടിയിലേക്ക്​ തിരികെ വിളിച്ചതായി മന്ത്രി ഡോ.കെ.ടി. ജലീലി​ന്‍റെ വെളിപ്പെടുത്തൽ. ‘മാധ്യമം കുടുംബം’ മാസികക്ക്​ നൽകിയ അഭിമുഖത്തിലാണ്​ ജലീൽ ഇക്കാര്യം പറഞ്ഞത്​.[www.malabarflash.com]

കുഞ്ഞാലിക്കുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത്​ തോൽപ്പിച്ച ശേഷം ഇരുവരും ആദ്യമായി കാണുന്നത്​ ഒന്നര വർഷം കഴിഞ്ഞായിരുന്നു.

അന്ന്​ കോഴിക്കോട്ട്​ നടന്ന ചടങ്ങിൽ കണ്ടുമുട്ടിയപ്പോൾ ആയിരുന്നു ആദ്യം പാർട്ടിയിലേക്ക്​ തിരികെ വിളിച്ചതെന്ന്​ ജലീൽ പറയുന്നു. ചടങ്ങിൽ കുഞ്ഞാലിക്കുട്ടിയുടെ സീറ്റിനരികിൽ ഇരുന്ന തന്നോട്​ ഇങ്ങനെയൊക്കെ ആയാൽ മതിയോ, നമുക്ക്​ ഒരുമിച്ച്​ പോകേ​ണ്ടേ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം. 

അദ്ദേഹം തന്നോട്​ ​ എടുത്ത നിലപാട്​ തെറ്റായിരുന്നുവെന്ന സൂചനയാണ്​ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിൽ നിന്ന്​ കിട്ടുന്നതെന്നും ജലീൽ പറയുന്നു. 

കഴിഞ്ഞ സർക്കാറി​ന്‍റെ കാലത്ത്​ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കെയാണ്​ വീണ്ടും താൻ ലീഗിൽ തിരികെ വരണമെന്ന്​ ആഗ്രഹം പ്രകടിപ്പിച്ചതെന്നും ജലീൽ പറയുന്നു. 

നിയമസഭയ്​ക്കകത്ത്​ ഇരിക്കു​േമ്പാൾ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത്​ എന്തോ കാര്യം പറയാനായി ചെന്നപ്പോഴായിരുന്നു അദ്ദേഹത്തി​ന്‍റെ ആഗ്രഹ പ്രകടനമെന്നും ജലീൽ പറയുന്നു. 

സി.പി.എം തന്നെ അത്രമാത്രം വിശ്വസിച്ചുവെന്നും അതിന്​ വിരുദ്ധമായി ചെയ്​താൽ പിന്നീട്​ മതേതര പാർട്ടികൾ പോലും വിശ്വസിക്കാത്ത അവസ്​ഥ സംജാതമാകുമെന്നുമായിരുന്നു ജലീലി​ന്‍റെ മറുപടി.

അതുകൊണ്ട്​ വിശ്വാസ വഞ്ചന നടത്താൻ തനിക്ക്​ കഴിയില്ലെന്നും അത്​ മുസ്​ലിം സമുദായത്തി​ന്‍റെ വിശ്വാസ്യത നിലനിർത്തുന്നതിന്​ ആവശ്യമാണ്​. ജലീൽ പറഞ്ഞത്​ ശരിയാ​െണന്നായിരുന്നു ഇത്​ കേട്ട കുഞ്ഞാലിക്കുട്ടിയുടെ മറുപടിയെന്നും അദ്ദേഹം പറയുന്നു. 

കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കെ താൻ സമീപിച്ച കാര്യങ്ങൾ എല്ലാം ചെയ്​തു തന്നുവെന്നും മറ്റുള്ളവരോട്​ ചെയ്​തു തരാൻ നിർദേശിക്കുകയും ചെയ്​തെന്നും ജലീൽ പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.