ബംഗളൂരു: കന്നട സീരിയല്‍ താരങ്ങളായ രചന, ജീവന്‍ എന്നിവര്‍ കാറപകടത്തില്‍ മരിച്ചു. മഗാദിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് അപകടം സംഭവിച്ചത്.[www.malabarflash.com ]
മഹാനദി, മധുബാല, ത്രിവേണി സംഗമ തുടങ്ങിയ കന്നട സീരിയലുകളില്‍ രചന അഭിനയിച്ചിട്ടുണ്ട്.
ജീവനാണ് കാര്‍ ഓടിച്ചിരുന്നത്. മഗാദിയില്‍ നിന്നും 200 കി.മി. ദൂരെയുളള സുബ്രഹ്മണ്യ ഗ്രാമത്തിലെ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ഇവര്‍. മഹാനദിയിലെ മറ്റൊരു താരമായ കാര്‍ത്തിക്കിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായാണ് ഇവര്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.
അഭിനേതാക്കളായ രഞ്ജിത്, എറിക്. ഹോനേഷ്, ഉത്തം എന്നിവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച്ച ഹിന്ദി സീരിയല്‍ താരങ്ങളായ ഗഗന്‍ കംങും അരിജിത് ലാവണ്യയും സമാനമായ അപകടത്തിലാണ് കൊല്ലപ്പെട്ടത്.
ചിത്രീകരണത്തിന് ശേഷം മടങ്ങി വരവെ അഹമ്മദാബാദ്-മുംബൈ ദേസിയപാതയില്‍ വെച്ചാണ് അപകടം നടന്നത്. ഗഗന്‍ ഓടിച്ചിരുന്ന വണ്ടി നിയന്ത്രണം വിട്ടാണ് അപകടത്തില്‍ പെട്ടത്.

No comments:
Post a Comment