ദുബൈ: കേരളത്തിലെ ടാലൻ്റ്– ഫാഷൻ ഷോയിൽ യുഎഇക്ക് വേണ്ടി മത്സരിക്കാൻ കാഞ്ഞങ്ങാട് സ്വദേശിയായ ദുബൈയിലെ ബാലിക.[www.malabarflash.com]
ഫാഷൻ റൺവേ ഇൻ്റർനാഷനൽ ലോകത്തെങ്ങുമുള്ള കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന രണ്ടാമത് ജൂനിയർ മോഡൽ ഇൻ്റർനാഷനൽ–2017ൻ്റെ സെപ്തംബർ 16ന് കൊച്ചിയിൽ നടക്കുന്ന ഫൈനലിലാണ് കാഞ്ഞങ്ങാട് സ്വദേശി രതീഷൻ–വിജയലക്ഷ്മി രതീഷൻ ദമ്പതികളുടെ മകൾ സംരീൻ തിരഞ്ഞെടുക്കപ്പെട്ടത്.
10 മുതൽ 12 വയസുവരെയുള്ള കുട്ടികളുടെ വിഭാഗത്തിലാണ് പത്തു വയസ്സുകാരിയായ സംരീൻ യുഎഇയെ പ്രതിനിധീകരിക്കുക. ദുബായിൽ നടന്ന പ്രാഥമിക റൗണ്ടിൽ ഒട്ടേറെ കുട്ടികളിൽ നിന്നാണ് സംരീനെ യുഎഇക്ക് വേണ്ടി തിരഞ്ഞെടുത്തത്.
കുട്ടികളുടെ കലാ–ഫാഷൻ രംഗത്തുള്ള കഴിവ് വളര്‍ത്തിയെടുക്കുന്നതിനും സാംസ്കാരികമായ ഉന്നമനം ലക്ഷ്യമാക്കിയുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആൺകുട്ടികളും പെൺകുട്ടികളും നാല് മുതൽ ആറ്, 7–9, 10–12, 13–18 വയസ്സ് വിഭാഗങ്ങളിലാണ് മത്സരിക്കുക. ദുബായ് ജെംസ് ഔവർ ഒാൺ ഇംഗ്ലീഷ് ഹൈസ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഇൗ കൊച്ചുമിടുക്കി യുഎഇയിലെ നൃത്ത രംഗത്ത് കഴിവു തെളിയിച്ചുകൊണ്ടിരിക്കുന്നു.
അടുത്തിടെ കൊച്ചിയിൽ നടന്ന മുതിർന്നവരുടെ ഫാഷൻ ഷോയിലെ പ്രദർശനത്തിൽ പങ്കെടുത്ത് ശ്രദ്ധാകേന്ദ്രമായിരുന്നു.
മാതാവ് വിജയലക്ഷ്മി രതീഷൻ മോഡലും അഭിനേത്രിയുമാണ്. അടുത്തിടെ കൊച്ചിയിൽ നടന്ന മിസിസ് ഗ്ലോബൽ ഗോഡ്സ് ഒാൺ കൺട്രി ഫാഷൻഷോയിൽ കിരീടം ചൂടിയിരുന്നു. സഹോദരൻ ആദിത്യ രതീഷൻ മംഗലാപുരത്ത് വിദ്യാർഥിയാണ്.
ഫാഷൻ റൺവേ ഇൻ്റർനാഷനൽ ലോകത്തെങ്ങുമുള്ള കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന രണ്ടാമത് ജൂനിയർ മോഡൽ ഇൻ്റർനാഷനൽ–2017ൻ്റെ സെപ്തംബർ 16ന് കൊച്ചിയിൽ നടക്കുന്ന ഫൈനലിലാണ് കാഞ്ഞങ്ങാട് സ്വദേശി രതീഷൻ–വിജയലക്ഷ്മി രതീഷൻ ദമ്പതികളുടെ മകൾ സംരീൻ തിരഞ്ഞെടുക്കപ്പെട്ടത്.
10 മുതൽ 12 വയസുവരെയുള്ള കുട്ടികളുടെ വിഭാഗത്തിലാണ് പത്തു വയസ്സുകാരിയായ സംരീൻ യുഎഇയെ പ്രതിനിധീകരിക്കുക. ദുബായിൽ നടന്ന പ്രാഥമിക റൗണ്ടിൽ ഒട്ടേറെ കുട്ടികളിൽ നിന്നാണ് സംരീനെ യുഎഇക്ക് വേണ്ടി തിരഞ്ഞെടുത്തത്.
കുട്ടികളുടെ കലാ–ഫാഷൻ രംഗത്തുള്ള കഴിവ് വളര്‍ത്തിയെടുക്കുന്നതിനും സാംസ്കാരികമായ ഉന്നമനം ലക്ഷ്യമാക്കിയുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

അടുത്തിടെ കൊച്ചിയിൽ നടന്ന മുതിർന്നവരുടെ ഫാഷൻ ഷോയിലെ പ്രദർശനത്തിൽ പങ്കെടുത്ത് ശ്രദ്ധാകേന്ദ്രമായിരുന്നു.
മാതാവ് വിജയലക്ഷ്മി രതീഷൻ മോഡലും അഭിനേത്രിയുമാണ്. അടുത്തിടെ കൊച്ചിയിൽ നടന്ന മിസിസ് ഗ്ലോബൽ ഗോഡ്സ് ഒാൺ കൺട്രി ഫാഷൻഷോയിൽ കിരീടം ചൂടിയിരുന്നു. സഹോദരൻ ആദിത്യ രതീഷൻ മംഗലാപുരത്ത് വിദ്യാർഥിയാണ്.
No comments:
Post a Comment