കുറ്റ്യാടി: മൊകേരിയിൽ കഴിഞ്ഞ ദിവസം ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ ഉൾപ്പെടെ മൂന്നുപേരെ കുറ്റ്യാടി സിഐ ടി.സജീവൻ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട വട്ടക്കണ്ടി മീത്തൽ ശ്രീധര(42)ന്റെ ഭാര്യ ഗിരിജ(35),ഭാര്യാമാതാവ് ദേവി(60)ബംഗാൾ നദിയ ജില്ലയിലെ പരിമൾ ഹർദാൻ(45) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയതത്.[www.malabarflash.com]
ജൂലൈ എട്ടിനാണ് ശ്രീധരൻ വീട്ടിൽ മരണപ്പെട്ടത്. ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നാണ് വീട്ടുകാർ പറഞ്ഞത്. എന്നാൽ മരണത്തിൽ ദുരൂഹത ബലപ്പെട്ടതോടെയാണ് പോലീസ് ഗിരിജ, ദേവി എന്നിവരെ ചോദ്യം ചെയ്തത്. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലം വിട്ട ബംഗാൾ സ്വദേശിയേയും നാടകീയമായി പിടികൂടുകയായിരുന്നു.
ഭക്ഷണത്തിൽ വിഷം ചേർത്ത് ശ്രീധരന് നൽകി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയെന്നാണ് ഇവരിൽ നിന്ന് ലഭിച്ച വിവരം. സംഭവം നടന്നതിന് പിന്നാലെ ബംഗാളി സ്ഥലം വിട്ടിരുന്നു. ഗിരിജയിൽ നിന്നും മൊബൈൽ ഫോണ് നന്പർ വാങ്ങി ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇയാൾ കേരളം വിട്ടിട്ടില്ലെന്ന് ബോധ്യമായ പോലീസ് വലയിലാക്കാൻ കെണിയൊരുക്കുകയാണിരുന്നു. ഗിരിജയെകൊണ്ട് വിളിപ്പിച്ച് സ്ഥലം വിടാമെന്ന് പറഞ്ഞ് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വരുത്തുകയായിരുന്നു. ഇയാളെ പിന്തുടർന്ന് പോലീസുമുണ്ടായിരുന്നു. റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി ഗിരിജയുടെ സമീപത്തെത്തുന്പോൾ സിഐയും സംഘവും പിടികൂടുകയായിരുന്നു.
അഞ്ച് മാസം മുന്പാണ് ബംഗാൾ സ്വദേശിയായ പരിമൾ ഹർദാൻ വീടു പണിക്കായി കോണ്ട്രാക്ടറുടെ കൂടെ ശ്രീധരന്റെ വീട്ടിൽ എത്തുന്നത്. പിന്നീട് കോണ്ട്രാക്ടറെ ഒഴിവാക്കി ഇയാൾ വീടുപണി നേരിട്ടേറ്റെടുക്കുകയുമായിരുന്നു. കൂടാതെ ശ്രീധരന്റെ വീട്ടിൽ താമസവുമായി. ഇതിനിടയിൽ ശ്രീധരന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം ഭർത്താവ് അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ശ്രീധരനെ ഒഴിവാക്കി പരിമളിനെ സ്വീകരിക്കുക കൂടി ലക്ഷ്യമുണ്ടായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് വീട്ടുകാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോസ്റ്റ് മോർട്ടം നടത്താതെയാണ് മൃതദേഹം സംസ്കരിച്ചത്. സംസ്കരക്കുന്നതിന് മുന്പ് മൃതദേഹം കുളിപ്പിക്കുന്നതിനിടയിൽ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പാടുകൾ കണ്ടതായി നാട്ടുകാർ പറയുന്നു.

ശ്രീധരന്റെ മൃതദേഹം വ്യാഴാഴ്ച പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. തഹസിൽദാർ കെ.കെ.രവീന്ദ്രൻ, ഡിവൈഎസ്പി രാജു, സിഐ ടി.സജീവൻ എന്നിവരുടെ മേൽ നോട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ പോലീസ് സർജൻ ഡോ.വിജയകുമാർ, ഫോറൻസിക് വിദഗ്ധ ഡോ.സുധിലേഖ എന്നിവരാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment