പാണത്തൂര്‍: പാണത്തൂരിൽ വ്യാഴാഴ്ച വൈകിട്ടു മുതൽ കാണാതായ നാലുവയസ്സുകാരിയെ ഇനിയും കണ്ടെത്താനായില്ല. ഓടയിൽ വീണെന്ന സംശയത്തെ തുടർന്നു നടത്തിയ തിരച്ചിൽ വെളളിയാഴ്ച രാത്രി വരെ നീണ്ടു.[www.malabarflash.com]
വ്യാഴാഴ്ച വൈകിട്ടു നാലുമണിയോടെയാണ് പാണത്തൂർ ബാപ്പുങ്കയം കോളനിയിലെ ഇബ്രാഹിം–ഹസീന ദമ്പതികളുടെ മകൾ സന ഫാത്തിമയെ കാണാതാകുന്നത്. അങ്കണവാടി വിട്ടു വീട്ടിലെത്തിയ കുട്ടി പുറത്തേക്കിറങ്ങിയതാണെന്നു വീട്ടുകാർ പറയുന്നു. പിന്നീട് കുട്ടിയെ കാണാതായി.
ഈ സമയത്തു ശക്തമായ മഴയുണ്ടായിരുന്നു.
സനയുടെ ഉമ്മയും ഉപ്പയും വല്യുമ്മയും വീട്ടിലുണ്ടായിരുന്നു. വീടിനു മുന്നിലെ ഓടയിൽ വീണതാകാമെന്ന സംശയത്തെ തുടർന്നു പോലീസും നാട്ടുകാരും അഗ്നിശമനസേനയും രാത്രി എട്ടര വരെ പുഴയിൽ തിരച്ചിൽ നടത്തി. തുടർന്ന് വെളളിയാഴ്ച രാവിലെ ഏഴുമണിയോടെ വീണ്ടും പുഴയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ തുടർന്നെങ്കിലും വിഫലമായി.
കുട്ടി വെള്ളത്തിൽ വീണു എന്നു പറയുന്ന ഓവുചാലിൽ വിശദമായി പരിശോധന നടത്തി. ഓടയുടെ സമീപത്തു നിന്നു കുട്ടിയുടെ കുടയും ചെരിപ്പും കണ്ടെത്തിയതിനാൽ വെള്ളത്തിൽ വീണതാകാമെന്ന നിഗമനത്തിലാണ് പോലീസ്.
ഇതിനിടയിൽ കുട്ടിയെ നാടോടികൾ തട്ടിക്കൊണ്ടു പോയതായിരിക്കാമെന്ന പ്രചാരണം വന്നതോടെ പോലീസ് കേരളത്തിലും കേരളത്തിനു പുറത്തെ എല്ലാ സ്റ്റേഷനിലേക്കും ഫോട്ടോ ഉൾപ്പെടെ സന്ദേശം നൽകിയിട്ടുണ്ട്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment