Latest News

മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി. അഞ്ചംഗ ഭരണഘടനാ ബഞ്ചിൽ മൂന്ന് ജഡ്ജിമാരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചത്.[www.malabarflash.com] 

ചീഫ് ജസ്റ്റിസ് ജെഎസ് ഖഹാർ ഉൾപ്പെടെ രണ്ട് ജഡ്ജിമാർ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്ന് വ്യക്തമാക്കി. മുത്തലാഖ് വിഷയത്തിൽ ആറ് മാസത്തിനകം പാർലിമെൻറ് നിയമം പാസ്സാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അതുവരെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം പാടില്ലെന്നും കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ ജ​സ്​​റ്റി​സു​മാ​രാ​യ കു​ര്യ​ൻ ജോ​സ​ഫ്, ആ​ർ.​എ​ഫ്. ന​രി​മാ​ൻ, യു.​യു. ല​ളി​ത് എന്നിവരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധി പറഞ്ഞത്. ജസ്റ്റിസ് ഖഹാറു‌ം ജസ്റ്റിസ് എസ് അബ്ദുൽ നസീറും ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് വിധിച്ചു. ഭൂരിഭാഗം വിധിച്ചത് ഭരണഘടനാ വിരുദ്ധം എന്നായതിനാൽ ഇതാണ് അന്തിമ വിധിയായി പുറത്തുവരിക.

മുത്തലാഖ് ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ജെഎസ് ഖഹാർ നിരീക്ഷിച്ചു. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്‍ ഇത് ലംഘിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുത്തലാഖ് വർഷങ്ങളായി ഒരു സമുദായം ആചരിച്ചു വരുന്ന ഒന്നാണ്. ഇതിന് ഭരണഘടനയുടെ 25ാം അനുച്ഛേദം അനുസരിച്ച് പരിരക്ഷ ഉണ്ട്. അതിനാൽ തന്നെ കോടതിക്ക് ഒറ്റയടിക്ക് ഇത് നിർത്തലാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. ജസ്റ്റിസ് നസീർ ഇതിനി പിന്തുണച്ചുവെങ്കിലും മറ്റു മൂന്ന് ജഡ്ജിമാരും വിരുദ്ധ അഭിപ്രായം രേഖപ്പെടുത്തി.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നും അത് നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് വിധി. ഭര്‍ത്താവ് കത്ത് വഴി മുത്തലാഖ് ചൊല്ലിയതിന് എതിരെ ഉത്തരാഖണ്ഡ് സ്വദേശിയായ സൈറാ ബാനു നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി വിധി പറയുന്നത്.

കേസില്‍ വിവിധ സംഘടനകള്‍ അനുകൂലമായും പ്രതികൂലമായും കക്ഷി ചേര്‍ന്നിരുന്നു. മുസ്ലിം വിമണ്‍സ് ക്വസ്റ്റ് ഫോര്‍ ഇക്വാലിറ്റി, ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്നിവരാണ് ഹര്‍ജിക്കാര്‍ക്ക് അനുകൂലമായി കക്ഷി ചേര്‍ന്നത്. അഖിലേന്ത്യാ വ്യക്തിനിയമബോര്‍ഡ് ഹര്‍ജിക്കാര്‍ക്ക് എതിരെ കക്ഷി ചേര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാറും കേസില്‍ കക്ഷിയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.