ബദിയടുക്ക: ഗള്‍ഫിലെ ജീവകാരുണ്യ സംഘടനാ പ്രവര്‍ത്തകരില്‍ നിന്ന് വീടും സ്ഥലവും വാങ്ങിച്ച് തരാമെന്ന് പറഞ്ഞ് വിധവയില്‍ നിന്ന് 3.45 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. [www.malabarflash.com ]
ഉറുമിയിലെ മുഹമ്മദ് നിസാര്‍ എന്ന ഇജ്ജു (34)വാണ് അറസ്റ്റിലായത്. മാന്യ ദേവരക്കരയിലെ ആമിനയുടെ പരാതിയിലാണ് കേസ്.
ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് ആമിനയും മൂന്നു മക്കളും പഴയ കുടുംബവീട്ടിലാണ് കഴിയുന്നത്. ഈയടുത്ത് പരിചയം നടിച്ചെത്തിയ മുഹമ്മദ് നിസാര്‍ ഗള്‍ഫിലെ ചില സംഘടനകള്‍ നിര്‍ധനര്‍ക്ക് വീടും സ്ഥലവും നല്‍കുന്നുണ്ടെന്നും നിങ്ങള്‍ക്കും വാങ്ങി നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നുവത്രെ.
പിന്നീട് താന്‍ ഗള്‍ഫിലേക്ക് പോവുകയാണെന്നും നിങ്ങളുടെ കൈവശമുള്ള പണം വായ്പയായി നല്‍കണമെന്നും പറഞ്ഞുവത്രെ. ഇങ്ങനെ വിശ്വസിപ്പിച്ചാണ് ആമിന വീട് നിര്‍മ്മാണത്തിനായി സ്വരൂപിച്ച് വെച്ച 3,45,000 രൂപ വാങ്ങിച്ചതെന്ന് ആമിനയുടെ പരാതിയില്‍ പറയുന്നു. പിന്നീട് നിസാര്‍ കബളിപ്പിച്ചതാണെന്ന് മനസ്സിലായതോടെ ബദിയടുക്ക പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
നിസാര്‍ മുമ്പും ഈ രീതിയില്‍ തട്ടിപ്പ് നടത്തിയതായും സംശയിക്കുന്നു. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു അടിക്കേസിലും പ്രതിയാണ്.
No comments:
Post a Comment